Get Updates
Get notified of breaking news, exclusive insights, and must-see stories!

മൂന്നു ഭീകരര്‍ അറസ്റ്റില്‍

മുംബൈ : ഒരു പാകിസ്താന്‍ വംശജനുള്‍പ്പെടെ മൂന്നു ഭീകരരെ താജ് ഹോട്ടലില്‍ നിന്നും സുരക്ഷാ സേന അറസ്റ്റു ചെയ്തു.

മുംബൈ ഭീകരാക്രമണത്തിന്റെ ദൃശ്യങ്ങള്‍

മുള്‍ട്ടാനിലെ ഫരിദാകോട്ട് സ്വദേശി അജ്മല്‍ അമീര്‍ കമലാണ് അറസ്റ്റിലായ പാകിസ്താന്‍കാരന്‍. ഹോട്ടലിനുളളില്‍ നിന്നാണ് സേന ഇവരെ പിടികൂടിയത്. ഒരു വ്യാപരക്കപ്പല്‍ വഴിയാണ് തങ്ങള്‍ എത്തിയതെന്നും ഇന്ത്യന്‍ തീരത്തു നിന്നും 10 നോട്ടിക്കല്‍ മൈല്‍ അകലെ ഇറങ്ങിയെന്നും കമല്‍ മൊഴി നല്‍കിയിട്ടുണ്ട്.

അവിടെ നിന്നും ഫൈബര്‍ ബോട്ടു വഴി തീരത്ത് ഇറങ്ങുകയായിരുന്നു. തങ്ങള്‍ 12പേരുണ്ടായിരുന്നുവെന്നും ഇയാള്‍ പറയുന്നു. അറസ്റ്റിലായവരെല്ലാം ലഷ്കര്‍ ഇ തോയിബക്കാരാണെന്ന് സേനാ വൃത്തങ്ങള്‍ പറയുന്നു. ലഷ്കര്‍ ബന്ധമുണ്ടെന്ന് സംശയിക്കുന്ന മറ്റൊരാളെയും മുംബൈ പൊലീസ് അറസ്റ്റു ചെയ്തിട്ടുണ്ട്.

ഇന്ത്യയുടെ നാവിക സേനയുടെ പിടിപ്പുകേടാണ് മുംബൈ ആക്രമണം തുറന്നു കാട്ടുന്നതെന്ന അഭിപ്രായം ബലപ്പെടുകയാണ്. യാതൊരു സുരക്ഷയുമില്ലാത്ത തീരദേശങ്ങള്‍ ഭീകരപ്രവര്‍ത്തകരെ നിര്‍ബാധം രാജ്യത്തേയ്ക്ക് കടത്തി വിടുകയാണ്.

ഭീകരത ഇന്ത്യയില്‍ - ദൃശ്യങ്ങളിലൂടെ

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+