Get Updates
Get notified of breaking news, exclusive insights, and must-see stories!

വെളിപ്പെടുത്തുന്നത്‌ ഇന്റലിജന്റ്‌സിന്റെ പരാജയം

മുംബൈ: ഭീകരാക്രമണത്തിലൂടെ വെളിപ്പെടുന്നത് രാജ്യത്തെ രഹസ്യാന്വേഷണ വിഭാഗങ്ങളുടെ സന്പൂര്‍ണ പരാജയം. രാജ്യസുരക്ഷയ്‌ക്കായി കോടികള്‍ ചെലവഴിയ്‌ക്കുമ്പോഴും അതൊന്നും ലക്ഷ്യം കാണുന്നില്ലെന്നാണ്‌ ഇപ്പോഴത്തെ സംഭവങ്ങള്‍ തെളിയിക്കുന്നത്‌.

മുംബൈ ഭീകരാക്രമണത്തിന്റെ ദൃശ്യങ്ങള്‍

Mumbai terror attack
മറഞ്ഞിരുന്ന്‌ സ്‌ഫോടനങ്ങള്‍ നടത്തുന്ന രീതിയില്‍ നിന്നും മാറി നേരിട്ട്‌ രംഗത്തിറങ്ങി ജനങ്ങള്‍ക്ക്‌ നേരെ ആക്രമണം നടത്തുന്ന സ്ഥിതിയിലേക്ക്‌ കാര്യങ്ങളെത്തിച്ചത്‌ രാജ്യത്തെ ആഭ്യന്തര വകുപ്പിന്റെ ജാഗ്രതയില്ലായ്‌മ തന്നെയാണ്‌. കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ രാജ്യത്തെ വിവിധ നഗരങ്ങളില്‍ സ്‌ഫോടന പരമ്പരകള്‍ അരങ്ങേറിയിട്ടും അധികൃതര്‍ കാര്യങ്ങള്‍ മനസ്സിലാക്കുന്നതില്‍ പരാജയപ്പെട്ടു.

അതിര്‍ത്തി ലംഘിയ്‌ക്കുന്ന മത്സ്യബന്ധന കപ്പലുകളെ പിടികൂടി കഴിവ്‌ തെളിയിക്കുന്ന നാവികസേനയ്‌ക്ക്‌ പാക്കിസ്‌താനില്‍ നിന്ന്‌ ഭീകരരെയും അത്യാധുനിക ആയുധങ്ങളെയും വഹിച്ചെത്തിയ കപ്പല്‍ കണ്ടെത്താന്‍ കഴിഞ്ഞില്ല.

കശ്മീരിലെ അതിര്‍ത്തികള്‍ മാത്രമല്ല ഇന്ത്യന്‍ തീരവും ഇനി ഭീകരരുടെ നുഴഞ്ഞ് കയറ്റ മേഖലകളാണെന്ന് പ്രതിരോധ, ആഭ്യന്തര മന്ത്രിമാര്‍ മുന്നറിയിപ്പ്‌ നല്‌കിയിട്ടും അതിനനുസരിച്ച്‌ സുരക്ഷ നടപടികള്‍ സ്വീകരിയ്‌ക്കുന്നതില്‍ ആഭ്യന്തര വകുപ്പ്‌ പരാജയപ്പെട്ടു.

രാജ്യത്തിന്റെ സാമ്പത്തിക തലസ്ഥാനമായ മുംബൈയെ ആക്രമിച്ചതിലൂടെ ഭീകരര്‍ ഉദ്ദേശിച്ച പല കാര്യങ്ങളും നടന്നു കഴിഞ്ഞു. വിദേശികളെ തിരഞ്ഞ്‌ പിടിച്ച്‌ കൊലപ്പെടുത്തയതിലൂടെ ലോകശ്രദ്ധ നേടുന്നതിനൊപ്പം അന്താരാഷ്ട്ര തലത്തില്‍ ഇന്ത്യയെക്കുറിച്ച്‌ അവമതിപ്പ്‌ സൃഷ്ടിയ്‌ക്കാനും അവര്‍ക്ക്‌ എളുപ്പത്തില്‍ സാധിച്ചു.

ഭീകരാക്രമണത്തിന്റെ തിക്തഫലങ്ങള്‍ ആദ്യം നേരിടേണ്ടി വരിക രാജ്യത്തെ വാണിജ്യ വിനോദ സഞ്ചാര മേഖലകളാണെന്ന കാര്യം നിശ്ചയമാണ്.

ആഗോള സാന്പത്തികമാന്ദ്യത്തിനിടയിലും കാര്യമായ പ്രശ്നങ്ങളില്ലാതെ പിടിച്ചു നില്ക്കുന്ന ഇന്ത്യന്‍ സന്പദ് വ്യവസ്ഥയെ തന്നെ ഇത് ബാധിച്ചാല്‍ അദ്ഭുതപ്പെടേണ്ടതില്ലെന്നാണ് സാന്പത്തിക വിദഗ്‌ധരുടെ വിലയിരുത്തല്‍.

ഭീകരത ഇന്ത്യയില്‍ - ദൃശ്യങ്ങളിലൂടെ

Mumbai Helpline Number: 022-22005388

Delhi Helpline No: 91-011- 23890606

മുംബൈ ആക്രമണം നിങ്ങള്‍ നേരില്‍ കണ്ടുവോ, ചിത്രങ്ങളും വിവരണവും ദാറ്റ്സ്‍മലയാളത്തിന് അയയ്ക്കൂ. ഞങ്ങള്‍ അവ പ്രസിദ്ധീകരിയ്ക്കുന്നതാണ്.

Mail to- [email protected]

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+