ഐഎസ്‌ഐ മേധാവിയെ വിളിച്ചുവരുത്തുന്നു
ദില്ലി: മുംബൈ ഭീകരാക്രമണവുമായി ബന്ധപ്പെട്ട് പാക് ചാരസംഘടനയായ ഐഎസ്‌ഐയുടെ മേധാവിയെ ഇന്ത്യയിലേക്ക് വിളിച്ചുവരുത്തുന്നു.
പാക് പ്രധാനമന്ത്രി യൂസഫ് റാസ ഗിലാനിയുമായി വെള്ളിയാഴ്‌ച ഉച്ചയ്‌ക്ക് നടത്തിയ ടെലിഫോണ്‍ സംഭാഷണത്തിനിടെയാണ് പ്രധാനമന്ത്രി മന്‍മോഹന്‍ സിങ് ഇക്കാര്യമാവശ്യപ്പെട്ടത്. പിന്നീട് പാക് പ്രസിഡന്റുമായി സംസാരിച്ചപ്പോഴും പ്രധാനമന്ത്രി ഇത് ആവര്‍ത്തിച്ചു.
മുംബൈ ഭീകരാക്രമണത്തിന്റെ ദൃശ്യങ്ങള്‍
ഇന്ത്യയുടെ ആവശ്യം അംഗീകരിയ്‌ക്കുന്നതായി അറിയിച്ച സര്‍ദാരി ഉടന്‍ തന്നെ ഐഎസ്‌ഐ മേധാവിയെ ഇന്ത്യയിലേക്ക് അയക്കുമെന്ന് അറിയിച്ചു.
മുംബൈ ആക്രമണത്തിന് പിന്നില്‍ ചില പാക് ശക്തികളുണ്ടെന്ന ഉറച്ച നിലപാടിലാണ് അന്വേഷണ ഏജന്‍സികള്‍ എത്തിയിരിക്കുന്നത്. വെള്ളിയാഴ്‌ച രാവിലെ വിദേശകാര്യമന്ത്രി പ്രണബ് മുഖര്‍ജി ഇക്കാര്യം വ്യക്തമാക്കിയിരുന്നു.
ഭീകരാക്രമണത്തെ തുടര്‍ന്ന് രാജ്യത്തെ അഭിസംബോധന ചെയ്‌ത പ്രധാനമന്ത്രിയും ചില വിദേശശക്തികള്‍ക്ക് ആക്രമണത്തില്‍ പങ്കുണ്ടെന്ന് പ്രസ്‌താവിച്ചിരുന്നു. ഇന്ത്യയിലെത്തുന്ന ഐഎസ്‌ഐ മേധാവിയില്‍ നിന്നും കൂടുതല്‍ വിവരങ്ങള്‍ ശേഖരിയ്‌ക്കാനാണ് ഉദ്ദേശം.
വ്യാഴാഴ്‌ച താജ് ഹോട്ടലില്‍ വെച്ച് പിടികൂടിയ ഭീകരന്‍ പാകിസ്‌താനിലെ ഫരീദ്‌കോട്ട് സ്വദേശിയാണെന്ന് കണ്ടെത്തിയിരുന്നു.
ഇത് കൂടാതെ വെള്ളിയാഴ്‌ച മുംബൈയില്‍ നിന്ന് പാകിസ്‌താന്‍ കേന്ദ്രമാക്കി പ്രവര്‍ത്തിയ്‌ക്കുന്ന ലക്ഷ്‌ക്കര്‍ ഇ തൊയ്‌ബയിലെ മൂന്ന് അംഗങ്ങളെയും സേന കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
ഭീകരത ഇന്ത്യയില്‍ - ദൃശ്യങ്ങളിലൂടെ
Mumbai Helpline Number: 022-22005388
Delhi Helpline No: 91-011- 23890606 മുംബൈ ആക്രമണം നിങ്ങള്‍ നേരില്‍ കണ്ടുവോ, ചിത്രങ്ങളും വിവരണവും ദാറ്റ്സ്‍മലയാളത്തിന് അയയ്ക്കൂ. ഞങ്ങള്‍ അവ പ്രസിദ്ധീകരിയ്ക്കുന്നതാണ്.
Mail to- [email protected]












Click it and Unblock the Notifications