സബീന ഇപ്പോഴും കാണാമറയത്ത്

മുംബൈ ഭീകരാക്രമണത്തിന്റെ ദൃശ്യങ്ങള്‍
വ്യാഴാഴ്‌ച പുലര്‍ച്ചെ 1.40നായിരുന്നു സബീനയുടെ മൊബൈലില്‍ നിന്നും സന്ദേശം ലഭിച്ചത്. ഇതിന് ശേഷം സബീനയെ കണ്ടവരാരുമില്ല.
താജില്‍ നടന്ന ഒരു വിവാഹ സത്‌ക്കാരത്തില്‍ പങ്കെടുത്ത ശേഷം വിശ്രമിയ്‌ക്കാനായാണ് താജിന്റെ ആറാം നിലയിലുള്ള ലക്ഷ്വറി സ്യൂട്ടില്‍ സബീന എത്തിയത്. സബീന മുറിയ്‌ക്കുള്ളില്‍ എത്തിയയുടനെ ഹോട്ടലിനുള്ളില്‍ വെടിവെയ്‌പ്പും ആരംഭിച്ചു.
ഹോട്ടലില്‍ ഭീകരര്‍ കടന്നു കയറിയെന്നറിഞ്ഞ് ഭയന്ന സബീന മൊബൈലില്‍ സുഹൃത്തുക്കളെയും ബന്ധുക്കളെയുമൊക്കെ ബന്ധപ്പെട്ടു. റൂമിനുള്ളില്‍ താന്‍ തനിച്ചാണെന്നും ഹോട്ടല്‍ റിസപ്‌ഷനില്‍ ആരും ഫോണ്‍ എടുക്കുന്നില്ലെന്നും മൊബൈലിലൂടെ സബീന പറഞ്ഞു.
തുടര്‍ന്ന് ലൈറ്റുകളെല്ലാമണച്ച് റൂമിനുള്ളിലിരിയ്‌ക്കാന്‍ ബന്ധുക്കള്‍ സബീനയ്‌ക്ക് നിര്‍ദ്ദേശം നല്‌കി. ഇതിനിടെ താന്‍ 'കട്ടിലിനടിയില്‍ ഒളിച്ചിരിയ്‌ക്കുകയാണെന്ന' എസ്‌എംഎസ് സന്ദേശവും ബന്ധുക്കള്‍ക്ക് ലഭിച്ചു.
പിന്നീട് സുഹൃത്തുക്കള്‍ മൊബൈലില്‍ ബന്ധപ്പെടാന്‍ ശ്രമിച്ചപ്പോള്‍ സംസാരിയ്‌ക്കാന്‍ കഴിയില്ലെന്ന് സബീന പറഞ്ഞു. ഇതിന് പിന്നാലെയാണ് അവരുടെ അവസാന എസ്‌എംഎസ് ഭര്‍ത്താവിന് ലഭിച്ചത്.
ഹോട്ടല്‍ എന്‍എസ്‌ജി ഗാര്‍ഡുകള്‍ നിയന്ത്രണത്തിലാക്കിയെന്ന് അവകാശപ്പെട്ടിട്ടും സബീനയെ കുറിച്ചുള്ള വിവരങ്ങള്‍ ആര്‍ക്കും ലഭിച്ചിട്ടില്ല.
ഭീകരത ഇന്ത്യയില്‍ - ദൃശ്യങ്ങളിലൂടെ
Mumbai Helpline Number: 022-22005388
Delhi Helpline No: 91-011- 23890606
മുംബൈ ആക്രമണം നിങ്ങള്‍ നേരില്‍ കണ്ടുവോ, ചിത്രങ്ങളും വിവരണവും ദാറ്റ്സ്‍മലയാളത്തിന് അയയ്ക്കൂ. ഞങ്ങള്‍ അവ പ്രസിദ്ധീകരിയ്ക്കുന്നതാണ്. Mail to- [email protected]












Click it and Unblock the Notifications