അഭയ: പ്രതികളെ കസ്റ്റഡിയില്‍ വിട്ടത് ശരിവെച്ചു
കൊച്ചി: അഭയക്കേസില്‍ പ്രതികളെ സിബിഐ കസ്റ്റഡിയില്‍ വിട്ട സിജെഎം കോടതി നടപടി ശരിയാണെന്ന് ഹൈക്കോടതി.
കസ്‌റ്റഡിയില്‍ വിട്ടു കൊണ്ടുള്ള എറണാകുളം സിജെഎം മജിസ്‌ട്രേറ്റിന്റെ ഉത്തരവ് നീതിയുക്തമാണെന്നും ഹൈക്കോടതി നിരീക്ഷിച്ചു.
സിജെഎം കോടതി നടപടികളില്‍ നിയമപരമായ ചില പ്രശ്‌നങ്ങളുണ്ടെങ്കിലും ഒന്നരപതിറ്റാണ്ട് നീണ്ട കേസ് നിര്‍ണായകഘട്ടത്തിലെത്തി നില്‌ക്കുന്ന അവസരത്തില്‍ അതിലിടപെട്ടാല്‍ തുടരന്വേഷണത്തെ ബാധിയ്‌ക്കുമെന്നും ഹൈക്കോടതി വ്യക്തമാക്കി.
അതിനിടെ അഭയക്കേസ് ആദ്യം അന്വേഷിച്ച് റിട്ടയേഡ് മുന്‍ എഎസ്‌ഐ വി.വി അഗസ്‌റ്റിന്റെ മരണം സിബിഐ പരിശോധിയ്‌ക്കണമെന്നും കോടതി നിര്‍ദ്ദേശിച്ചു.












Click it and Unblock the Notifications