അഭയ: സിബിഐ തെളിവുകള്‍ ഹാജരാക്കി
കൊച്ചി: അഭയക്കേസില്‍ സിബിഐ കസ്റ്റഡിയിലുള്ള മൂന്ന് പ്രതികള്‍ക്ക് കുറ്റകൃത്യത്തിലുള്ള പങ്ക് വ്യക്തമാക്കുന്ന സംക്ഷിപ്‌ത റിപ്പോര്‍ട്ട് സിബിഐ മുദ്ര വെച്ച കവറില്‍ ഹൈക്കോടതിയില്‍ സമര്‍പ്പിച്ചു.
കേസിലെ ഒന്നാം പ്രതി ഫാദര്‍ തോമസ് കോട്ടൂര്‍, രണ്ടാം പ്രതി ഫാദര്‍ ജോസ് പൂതൃക്കയില്‍, മൂന്നാം പ്രതി സിസ്റ്റര്‍ സെഫി എന്നിവര്‍ അറസ്റ്റിലായ നവംബര്‍ 19 വരെയുള്ള അന്വേഷണ വിവരങ്ങളും തുടര്‍ന്ന സിബിഐ നടപടികളുമാണ് കോടതിയില്‍ സമര്‍പ്പിച്ചത്.
കേസ് ഡയറിയുടെ പ്രസക്ത ഭാഗങ്ങള്‍ നേരത്തെ സിബിഐ കോടതിയില്‍ സമര്‍പ്പിച്ചിരുന്നു.
സിബിഐ കസ്റ്റഡിയില്‍ വിട്ട സിജെഎം കോടതി വിധിയ്‌ക്കെതിരെ പ്രതികള്‍ നല്‌കിയ ഹര്‍ജി പരിഗണിയ്‌ക്കുന്നതിനിടെ കോടതി നിര്‍ദ്ദേശപ്രകാരമാണ് തെളിവുകള്‍ സമര്‍പ്പിച്ചത്.കേസ് വെള്ളിയാഴ്‌ച പരിഗണിയ്‌ക്കും.












Click it and Unblock the Notifications