മന്‍മോഹനെതിരെ യുഎസ് പത്രം
വാഷിംഗ്ടണ്‍ : മുംബൈയിലെ ഭീകരാക്രമണത്തിന് ഇന്ത്യയിലെ ഭരണ രാഷ്ട്രീയ നേതൃത്വം അടുത്ത തെരഞ്ഞെടുപ്പില്‍ വന്‍വില നല്‍കേണ്ടി വരുമെന്ന് വാള്‍സ്ട്രീറ്റ് ജേണല്‍.
മുംബൈ ഭീകരാക്രമണത്തിന്റെ ദൃശ്യങ്ങള്‍
കഴിവുകേടിന് മന്‍മോഹന്‍ സിംഗ് സര്‍ക്കാര്‍ പിഴയൊടുക്കേണ്ടി വരുമെന്ന് പത്രത്തിന്റെ എഡിറ്റോറിയല്‍ മുന്നറിയിപ്പു നല്‍കുന്നു. രാഷ്ട്രീയ നേതൃത്വമില്ലായ്മയാണ് ഇന്ത്യ കണ്ടുകൊണ്ടിരിക്കുന്നതെന്നാണ് പത്രത്തിന്റെ വിമര്‍ശനം.
ഈ ഭീകരത ആസൂത്രണം ചെയ്തവരെല്ലാം വന്‍വില നല്‍കേണ്ടി വരുമെന്ന പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗിന്റെ പ്രസ്താവനയെ എഡിറ്റോറിയല്‍ രൂക്ഷമായി പരിഹസിക്കുന്നു. മന്‍മോഹന്‍ സിംഗിന്റെ വാചകങ്ങള്‍ ഉദ്ധരിച്ച് പത്രം ഇങ്ങനെ പറയുന്നു.."ഭരണകക്ഷിയാണ് അടുത്ത തെരഞ്ഞെടുപ്പില്‍ ഈ കഴിവുകേടിന് വന്‍വില നല്‍കേണ്ടി വരുന്നത്. കഴിഞ്ഞ അഞ്ചുവര്‍ഷമായി രാജ്യത്തെ മറ്റുകക്ഷികളുമായി വിലകുറഞ്ഞ വഴക്കുകള്‍ നടത്തി സമയം കളയുകയാണ് അദ്ദേഹത്തിന്റെ രാഷ്ട്രീയപ്പാര്‍ട്ടിയായ കോണ്‍ഗ്രസ് ചെയ്തുകൊണ്ടിരുന്നത്".
ഇന്ത്യയില്‍ വളരെയെളുപ്പം ഭീകരവാദികള്‍ക്ക് ആക്രമണം നടത്താന്‍ കഴിയുമെന്നതു കൊണ്ടാണ് ഭീകരരുടെ പട്ടികയില്‍ ആദ്യസ്ഥാനത്ത് രാജ്യം ഉള്‍പ്പെട്ടതെന്ന് പത്രം ചൂണ്ടിക്കാണിക്കുന്നു. ഇന്ത്യയിലെ പൊലീസ് നിയമ സംവിധാനങ്ങള്‍ ഭീകരതയെ ചെറുക്കാന്‍ പര്യാപ്തമല്ലെന്നും വാള്‍സ്ട്രീറ്റ് ജേണല്‍ വിമര്‍ശിക്കുന്നു.
രഹസ്യാന്വേഷണ സംവിധാനം അപര്യാപ്തം, വേണ്ടത്ര ജീവനക്കാരും വിഭവങ്ങളുമില്ല, വിവിധ പൊലീസ് വിഭാഗങ്ങളുടെ ഏകോപനം മഹാമോശം, ഭീകരതയ്ക്കെതിരെയുളള നിയമസംവിധാനം നിഷ്ക്രിയം, വിചാരണയ്ക്ക് വര്‍ഷങ്ങള്‍ വേണ്ടി വരുന്നതു മൂലം നിഷ്ഫലമാകുന്ന അന്വേഷണം എന്നിങ്ങനെ ഒട്ടേറെ ഗുരുതരമായ കുറ്റാരോപണങ്ങള്‍ വാള്‍സ്ട്രീറ്റ് ജേണല്‍ നിരത്തുന്നു.
ഭീകരത ഇന്ത്യയില്‍ - ദൃശ്യങ്ങളിലൂടെ












Click it and Unblock the Notifications