താജ് പൂര്‍വസ്ഥിതിയിലെത്തിയ്‌ക്കാന്‍ 500 കോടിയും ഒരു വര്‍ഷവും

മൂന്ന് ദിവസം നീണ്ടു നിന്ന സൈനിക നടപടികളില്‍ താജിന് വന്‍ നാശനഷ്ടമാണ് ഉണ്ടായിരിക്കുന്നത്. വെടിവെയ്‌പിലും സ്‌ഫോടനങ്ങളിലും തീവെയ്‌പിലുമൊക്കെയായി ഹോട്ടലിന്റെ അകവശം ഏതാണ്ട് പൂര്‍ണമായി നശിച്ചിട്ടുണ്ട്.ആറാം നില പൂര്‍ണമായും കത്തിപ്പോയി. അത്യപൂര്‍വമായ ചിത്രങ്ങളും ശില്‌പങ്ങളും കാര്‍പെറ്റുകളുമൊക്കെ തിരിച്ചെടുക്കാനാവാത്ത വിധം നഷ്ടപ്പെട്ടു.
താജിനെ പോലെയുള്ള പഴയ കെട്ടിടങ്ങളുടെ പുനര്‍ നിര്‍മാണം ബുദ്ധിമുട്ടേറിയതാണെന്ന് എഞ്ചിനീയറിംഗ് രംഗത്തെ വിദഗ്‌ധര്‍ പറയുന്നു.
ആക്രമണത്തില്‍ തകര്‍ന്ന ഭാഗങ്ങളെക്കുറിച്ച് കൃത്യമായി പഠിയ്‌ക്കേണ്ടതുണ്ട്. കെട്ടിടത്തിന് ബലക്ഷയം സംഭവിച്ചിട്ടുണ്ടോയെന്ന കാര്യവും പരിശോധിയ്‌ക്കേണ്ടതുണ്ട്. ഇതിനുള്ള സാങ്കേതിക വിദ്യകള്‍ ആര്‍ക്കിയോളജിക്കല്‍ സര്‍വെ ഓഫ് ഇന്ത്യയുടെ പക്കല്‍ മാത്രമേയൂള്ളൂവെന്ന് ആര്‍ക്കിടെക്‌ചര്‍ കണ്‍സള്‍ട്ടന്‍സി ഉടമ പന്തൂരാങ് പോട്‌നിസ് പറഞ്ഞു.
565 മുറികളുള്ള താജ്‌മഹല്‍ ഹോട്ടല്‍ ടാറ്റ ഗ്രൂപ്പിന്റെ സ്ഥാപകന്‍ ജംഷഡ് ടാറ്റയാണ് നിര്‍മ്മിച്ചത്. ഹോട്ടല്‍ പൂര്‍വസ്ഥിതിയിലെത്തിയ്‌ക്കേണ്ടത് തങ്ങളുടെ ബാധ്യതയാണെന്ന് കമ്പനി വൈസ് ചെയര്‍മാന്‍ ആര്‍.കെ കൃഷ്‌ണകുമാര്‍ വ്യക്തമാക്കി.












Click it and Unblock the Notifications