ഭീകരര്‍ താജ് ജീവനക്കാര്‍?
മുംബൈ: പത്ത് മാസം മുമ്പേ ഭീകരര്‍ താജ് ഹോട്ടലിലെ പാചകശാലയില്‍ ഷെഫുകളായി കയറിക്കൂടിയിരുന്നുവെന്ന് റിപ്പോര്‍ട്ടുകള്‍. 400 ഓളം മുറികളായി പടര്‍ന്നു കിടക്കുന്ന താജിന്റെ രൂപരേഖയും സങ്കീര്‍ണമായ വഴികളെക്കുറിച്ചും മറ്റും ബാക്കിയുള്ള ഭീകരര്‍ക്ക് വിവരം കൈമാറിയത് ഇവരാണെന്നാണ് സൂചന.
ഹോട്ടലിനുള്ളിലെത്തിയ ഭീകരസംഘം ആദ്യം ആക്രമണം നടത്തിയത് പാചകശാലയിലെ ഷെഫുകള്‍ക്ക് നേരെയായിരുന്നു. ഹോട്ടലിന്റെ ഘടനയെക്കുറിച്ച് ഭീകരര്‍ക്ക് കൃത്യമായ അറിവുണ്ടായിരുന്നതാണ് കമാന്‍ഡോ ഓപ്പറേഷന് കൂടുതല്‍ വെല്ലുവിളിയായി മാറിയത്.
സുരക്ഷിതമായ ഇടങ്ങളില്‍ പതുങ്ങിയിരുന്ന് വെടിയുതിര്‍ക്കുകയായിരുന്നു ഭീകരര്‍ ഹോട്ടലിനുള്ളില്‍ അവലംബിച്ച ആക്രമണ രീതി. ഹോട്ടലിനുള്ളിലെ വഴികളെക്കുറിച്ച് കമാന്‍ഡോകള്‍ക്ക് വലിയ വ്യക്തതയില്ലാഞ്ഞതും ഭീകരര്‍ക്ക് സഹായകരമായി.
എന്നാല്‍ ഇത്തരമൊരു സാധ്യത തള്ളിക്കളഞ്ഞ താജ് ഗ്രൂപ്പ് വക്താക്കള്‍ ഇത് സംബന്ധിച്ച് എന്ത് അന്വേഷണത്തിനും സഹകരിയ്‌ക്കാന്‍ തയാറാണെന്ന് അറിയിച്ചു.
ഭീകരര്‍ ജീവനക്കാരായി ഉണ്ടായിരുന്നുവെന്നത് സംബന്ധിച്ച് തങ്ങള്‍ക്ക് യാതൊരു സൂചനയും ലഭിച്ചിരുന്നില്ലെന്ന് ഇന്ത്യന്‍ ഹോട്ടല്‍സ് കമ്പനി സിഇഒ റെയ്‌മണ്ട് ബിക്ക്‌സണ്‍ പറഞ്ഞു.












Click it and Unblock the Notifications