താജ് തകര്‍ക്കാന്‍ പദ്ധതിയിട്ടു?

ഏറ്റുമുട്ടലിനിടെ പിടികൂടിയ പാക്കിസ്‌താനിലെ ഫരീദ്‌കോട്ട് സ്വദേശി അസ്‌മാന്‍ അമീര്‍ കാസവ് (21) ആണ് ഞെട്ടിപ്പിയ്‌ക്കുന്ന വിവരം വെളിപ്പെടുത്തിയത്. താജ് തകര്‍ക്കാന്‍ മാത്രമുള്ള ആയുധശേഖരം തങ്ങളുടെ പക്കലുണ്ടായിരുന്നുവെന്ന് ഇയാള്‍ വെളിപ്പെടുത്തി.
മാസങ്ങള്‍ക്ക് മുമ്പ് പാക്കിസ്‌താന്റെ തലസ്ഥാനമായ ഇസ്ലാമാബാദിലെ ജെ.ഡബ്ല്യു മാരിയറ്റ് ഹോട്ടല്‍ തകര്‍ത്തതിന് സമാനമായ രീതിയില്‍ താജ് തകര്‍ക്കാനാണ് ഭീകരരുടെ ഉദ്ദേശ്യം. ആഭ്യന്തരമന്ത്രാലയത്തെ ഉദ്ധരിച്ച് ഒരു ദേശീയ ടിവി ചാനലാണ് ഈ വിവരം പുറത്ത് വിട്ടിരിയ്‌ക്കുന്നത്.
അമേരിക്കയെ വിറപ്പിച്ച 9/11 ഇവിടെ നടപ്പാക്കാനായിരുന്നു ഭീകരര്‍ ആസൂത്രണം ചെയ്തതെന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ പറഞ്ഞതായി ചാനല്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.












Click it and Unblock the Notifications