ആഭ്യന്തരമന്ത്രി ബലിയാടാകുമോ?
ദില്ലി : മുംബൈ ഭീകരതയുടെ പശ്ചാത്തലത്തില്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗ് വിളിച്ചു ചേര്‍ന്ന അടിയന്തര യോഗത്തില്‍ നിന്ന് ആഭ്യന്തര മന്ത്രി ശിവരാജ് പാട്ടില്‍ പുറത്ത്. സുരക്ഷാ ഏജന്‍സികളുടെ പ്രത്യേക യോഗത്തിലേയ്ക്ക് ആഭ്യന്തര മന്ത്രിയെ ഇതുവരെ ക്ഷണിച്ചിട്ടില്ല.
രാജ്യം കണ്ട ഏറ്റവും നിഷ്ക്രിയനായ ആഭ്യന്തര മന്ത്രിയാണ് ശിവരാജ് പാട്ടീലെന്ന് കോണ്‍ഗ്രസിനുളളില്‍ പോലും അഭിപ്രായം ബലപ്പെടുന്നു. പ്രതിപക്ഷകക്ഷികളുടെ നിശിത വിമര്‍ശനത്തിന് എന്നേ ശരവ്യനാണ് ആഭ്യന്തര മന്ത്രി.
മുംബൈയില്‍ ബുധനാഴ്ച രാത്രി മുതല്‍ ആരംഭിച്ച ഭീകരാക്രമണത്തെ നേരിട്ട രീതി അവലോകനം ചെയ്യാനാണ് പ്രധാനമന്ത്രി സുരക്ഷാ ഏജന്‍സികളുടെ സംയുക്ത യോഗം വിളിച്ചു ചേര്‍ക്കുന്നത്.
മുംബൈ ഭീകരതയുമായി ബന്ധപ്പെട്ട മറ്റു പ്രശ്നങ്ങള്‍ കൈകാര്യം ചെയ്യാനുളള ചുമതലകള്‍ പ്രധാനമന്ത്രി നേരിട്ട് ഏല്‍പ്പിച്ചതു കൊണ്ടാണ് ആഭ്യന്തര മന്ത്രിയെ യോഗത്തിന് ക്ഷണിക്കാത്തത് എന്നാണ് വകുപ്പു നല്‍കുന്ന വിശദീകരണം.
സ്ഥിതിഗതികള്‍ വിലയിരുത്താന്‍ എന്‍എസ്ജിയുടെ ഉയര്‍ന്ന ഉദ്യോഗസ്ഥര്‍ ശനിയാഴ്ച രാവിലെ ചേര്‍ന്ന യോഗത്തിലേയ്ക്കും ആഭ്യന്തര മന്ത്രിയെ ക്ഷണിച്ചിരുന്നില്ല.
തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ ശക്തമായ സാഹചര്യത്തില്‍ ഞായറാഴ്ച വൈകുന്നേരം സര്‍വകക്ഷി യോഗവും പ്രധാനമന്ത്രി വിളിച്ചു ചേര്‍ക്കുന്നുണ്ട്. ശനിയാഴ്ച വൈകുന്നേരം ചേരുന്ന കോണ്‍ഗ്രസ് വര്‍ക്കിംഗ് കമ്മിറ്റി യോഗത്തില്‍ ആഭ്യന്തര മന്ത്രിയുടെ ഭാവി നിര്‍ണയിക്കപ്പെടുമെന്നാണ് കരുതുന്നത്.












Click it and Unblock the Notifications