Get Updates
Get notified of breaking news, exclusive insights, and must-see stories!

ഭീകരരെ ലഷ്കറും വഞ്ചിച്ചു

മുംബൈ : ജീവനോടെ തിരിച്ച് പാകിസ്താനിലെത്തിക്കാമെന്ന് തങ്ങള്‍ക്ക് ലഷ്കര്‍ ഇ തോയിബ നേതൃത്വം ഉറപ്പു തന്നിരുന്നതായി അറസ്റ്റിലായ ഭീകരന്‍.

ആത്മഹത്യാ സ്ക്വാഡായല്ല, മറിച്ച് മുംബൈയില്‍ കനത്ത ആള്‍നാശമുണ്ടാക്കി മടങ്ങിയെത്തുക എന്നതായിരുന്നു തങ്ങളുടെ ലക്ഷ്യമെന്ന് പിടിയിലായ അജ്മല്‍ ചോദ്യം ചെയ്യലിനിടെ വെളിപ്പെടുത്തി. ആക്രമണം നടത്തിയ ശേഷം വ്യാഴാഴ്ച കടല്‍മാര്‍ഗം തന്നെ മടങ്ങാനായിരുന്നുവത്രേ പദ്ധതി. മടങ്ങിപ്പോകാനുളള വഴിയും ലഷ്കര്‍ നേതൃത്വം ഇവര്‍ക്ക് നിര്‍ദ്ദേശിക്കുകയും ചെയ്തിരുന്നു.

മുംബൈ തീരത്ത് എത്താന്‍ ഉപയോഗിച്ച ജിപിഎസ് ഉപകരണത്തില്‍ മടക്കവഴിയും രേഖപ്പെടുത്തിയിരുന്നുവത്രേ!

ഏറ്റവും അപകടം പിടിച്ച ഉദ്യമമാണെങ്കിലും മടങ്ങിപ്പോകാമെന്ന ധാരണയിലാണ് ഇവര്‍ മുംബൈയില്‍ നാശം വിതയ്ക്കാനെത്തിയത്. മടക്കിയെത്തിക്കാമെന്ന വാഗ്ദാനം ലഷ്കര്‍ എറിഞ്ഞ ചൂണ്ടയാണെന്നാണ് അന്വേഷണ ഉദ്യോഗസ്ഥരുടെ നിഗമനം.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+