ഭീകരര്‍ ലക്ഷ്യമിട്ടത് 5000 പേരെ കൊന്നൊടുക്കാന്‍
മുംബൈ: നഗരത്തിലെ പത്ത് കേന്ദ്രങ്ങള്‍ ആക്രമിച്ച ഭീകരര്‍ ലക്ഷ്യമിട്ടത് അയ്യായിരം പേരെ വധിയ്‌ക്കാനായിരുന്നുവെന്ന് മഹാരാഷ്ട്ര ആഭ്യന്തര മന്ത്രി ആര്‍. ആര്‍ പാട്ടീല്‍ വെളിപ്പെടുത്തി. എന്‍എസ് ജി കമാന്‍ഡോകളുമായി ഏറ്റുമുട്ടുന്നതിനിടെ ഭീകരര്‍ക്ക് അവരുടെ തലവന്‍മാരില്‍ നിന്നും നിര്‍ദ്ദേങ്ങള്‍ ലഭിച്ചിരുന്നെന്നും പാട്ടീല്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
കടല്‍ മാര്‍ഗ്ഗം ഇന്ത്യയിലെത്തിയ ഭീകരര്‍ കൊളാബയിലെ സഫൂണ്‍ ഡോക് എന്ന ചെറിയ തുറമുഖത്തിറങ്ങി അവിടെ നിന്ന് ടാക്‌സിയിലാണ് ആയുധങ്ങളുമായി ഹോട്ടലുകളിലെത്തിയത്. കൊല്ലപ്പെട്ട തീവ്രവാദികള്‍ ഓരോരുത്തരും എട്ട് കിലോ സ്‌ഫോടക വസ്‌തുക്കള്‍ കൊണ്ടു വന്നിരുന്നെന്നും പാട്ടീല്‍ അറിയിച്ചു.












Click it and Unblock the Notifications