മാറാട് വിധി പ്രഖ്യാപനം ഡിസംബര്‍ 27ലേക്ക് മാറ്റി
കോഴിക്കോട്: മാറാട് കേസിലെ വിധി പ്രഖ്യാപനം ഡിസംബര്‍ 27ലേക്ക് മാറ്റിവെച്ചതായി മാറാട് പ്രത്യേക കോടതി ജഡ്‌ജി മാത്യു പി. ജോസഫ് അറിയിച്ചു.
വിധി തയാറാകാത്തതു കൊണ്ടാണ് പ്രഖ്യാപനം മാറ്റിവെച്ചതെന്ന് അദ്ദേഹം അറിയിച്ചു. വിധി പ്രഖ്യാപനം മാറ്റിയതിനെ തുടര്‍ന്ന് മാറാടും പരിസരത്തും പ്രഖ്യാപിച്ചിരുന്ന നിരോധനാജ്ഞ പിന്‍വലിച്ചു.
വിധിയുടെ തൊണ്ണൂറ് ശതമാനം മാത്രമേ പൂര്‍ത്തിയായിട്ടുള്ളൂ. ബാക്കിയുള്ള പത്ത് ശതമാനം കൂടി പൂര്‍ത്തിയാകാന്‍ 20 പ്രവൃത്തി ദിനങ്ങള്‍ കൂടി വേണമെന്ന് ജഡ്‌ജി അറിയിച്ചു.
2003 മെയ് രണ്ടിനുണ്ടായ മാറാട് കലാപത്തില്‍ 139 പേരെയാണ് ക്രൈംബ്രാഞ്ച് പ്രതിയാക്കിയിരുന്നത്. ഇതില്‍ 89 പ്രതികള്‍ക്ക് രണ്ട് മാസം മുമ്പ് ജാമ്യം അനുവദിച്ചിരുന്നു. മാറാട് കലാപത്തില്‍ എട്ടു പേര്‍ കൊല്ലപ്പെടുകയും ഒട്ടേറെ പേര്‍ക്ക് ഗുരുതരമായി പരിക്കേല്‌ക്കുകയും ചെയ്‌തിരുന്നു.












Click it and Unblock the Notifications