മുംബൈ ആക്രമണം: നഷ്ടം 4000 കോടി
മുംബൈ: രാജ്യത്തിന്റെ സാമ്പത്തിക തലസ്ഥാനത്തെ നിശ്ചലമാക്കിയ മുംബൈ ഭീകരാക്രമണം ഇന്ത്യന്‍ സമ്പദ്‌വ്യവസ്ഥയ്‌ക്ക് വരുത്തിവെച്ചത് 4,000 കോടി രൂപയുടെ നഷ്ടം.
നഗരത്തിലെ ഹോട്ടലുകള്‍, കടകള്‍, വാണിജ്യ സ്ഥാപനങ്ങള്‍ തുടങ്ങിയവ പ്രവര്‍ത്തിയ്‌ക്കാതെയായാലുള്ള പ്രതിദിന നഷ്ടം 1000 കോടിയ്‌ക്കടുത്ത് വരുമെന്ന് അസോച്ചം സെക്രട്ടറി ഡിഎസ് റാവ്‌ത് ചൂണ്ടിക്കാട്ടുന്നു.
ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ വ്യാഴാഴ്‌ച മുംബൈ സ്റ്റോക്ക് എക്‌സ്‌ചേഞ്ച്, നാഷണല്‍ എക്‌സ്‌ചേഞ്ച്, ഉല്‌പന്ന അവധി വ്യാപാര എക്‌സ്‌ചേഞ്ചുകള്‍, കറന്‍സി വിപണി തുടങ്ങിയവയും അടച്ചിട്ടിരുന്നു. ഇവിടങ്ങളിലെ പ്രതിദിന വിറ്റുവരവ് 33,000 കോടി രൂപയാണ്.
പല പ്രമുഖ കമ്പനികളുടെയും കോര്‍പ്പറേറ്റ് ഓഫീസുകള്‍ ജീവനക്കാരുടെ അഭാവം മൂലം നാമമാത്രമായാണ് പ്രവര്‍ത്തിച്ചത്.
ഭീകരാക്രമണം മുംബൈയിലെ ബോളിവുഡ്-ടെലിവിഷന്‍ മേഖലയ്‌ക്കും വന്‍ തിരിച്ചടിയുണ്ടാക്കി. ടെലിവിഷന്‍ മേഖലയില്‍ 100 കോടിയുടെ നഷ്ടമാണ് നേരിട്ടതെങ്കില്‍ തിയറ്ററുകള്‍ പൂട്ടിയിട്ടതിലൂടെ മറ്റൊരു എട്ട് കോടിയും നഷ്ടപ്പെട്ടുവെന്നാണ് കരുതപ്പെടുന്നത്.












Click it and Unblock the Notifications