കാര്‍ക്കരയെ വധിച്ചത് പിടിയിലായ ഭീകരന്‍
മുംബൈ: ഭീകരാക്രമണത്തില്‍ മുംബൈ പോലീസിലെ മൂന്ന് ഉന്നതരായ പോലീസ് ഉദ്യോഗസ്ഥരെ വധിച്ചത് പിടിയിലായ ഏക ഭീകരന്‍ അസം അമിന്‍ കസാബും കൂട്ടാളി ഇസ്‌മായിലുമാണെന്ന് മുംബൈ പോലീസ് വൃത്തങ്ങള്‍ അറിയിച്ചു.
എടിഎസ് തലവന്‍ ഹേമന്ത് കാര്‍ക്കരെ, ഏറ്റുമുട്ടല്‍ വിദഗ്‌ധന്‍ വിജയ് സലാസ്‌ക്കര്‍, അഡീഷണല്‍ കമ്മീഷണര്‍ അശോക് കാംതെ എന്നിവരാണ് അമീറിന്റെയും കൂട്ടാളിയുടെയും വെടിവെയ്‌പ്പില്‍ കൊല്ലപ്പെട്ടത്. മൂന്ന് പേരെ കൊലപ്പെടുത്തിയതിലൂടെ ആക്രമണത്തിന്റെ തുടക്കത്തില്‍ തന്നെ മുംബൈ പോലീസിന്റെ മനോവീര്യം തകര്‍ക്കുന്നതില്‍ ഒരുപരിധി വരെ ഇവര്‍ വിജയിച്ചിരുന്നു.
സിഎസ്‌ടി റെയില്‍വെ സ്റ്റേഷനില്‍ നിന്നും കാമ ഹോസ്‌പിറ്റലിലേക്ക് കര്‍ക്കരയേയും സംഘത്തെയും വഹിച്ച് നീങ്ങിയ ടയോട്ട ക്വാളിസ് വാഹനം റാഞ്ചാന്‍ ശ്രമിയ്‌ക്കുന്നതിനിടെയാണ് അമീര്‍ മൂന്ന് പോലീസ് ഉദ്യോഗസ്ഥരെയും വെടിവെച്ചു കൊന്നത്.
പിന്നീട് കര്‍ക്കരെ, സലാസ്‌ക്കര്‍, കാംതെ എന്നിവരുടെ മൃതദേഹങ്ങള്‍ റോഡിലേക്ക് വലിച്ചെറിഞ്ഞതിന് ശേഷം ഇരുവരും പോലീസ് വാനുമായി കടക്കുകയായിരുന്നു. ഇസ്‌മായില്‍ പിന്നീട് സുരക്ഷാ സേനയുടെ ആക്രമത്തില്‍ കൊല്ലപ്പെട്ടു.
പാകിസ്‌താനിലെ ഫരീദ്‌കോട്ട് സ്വദേശിയായ മുഹമ്മദ് അജ്മല്‍ മുഹമ്മദ് കസാബിനെ ഡിസംബര്‍ 11 വരെ പോലീസ് കസ്‌റ്റഡിയില്‍ വിട്ടിരിയ്‌ക്കുകയാണ്.












Click it and Unblock the Notifications