Get Updates
Get notified of breaking news, exclusive insights, and must-see stories!

നരിമാന്‍ ഹൗസ്‌ അപകടാവസ്ഥയില്‍

മുംബൈ: ഭീകരാക്രമണം നടന്ന കൊളാബയിലെ നരിമാന്‍ ഹൗസ്‌ അപകടാവസ്ഥയിലാണെന്ന്‌ പോലീസ്‌ വൃത്തങ്ങള്‍ അറിയിച്ചു.

ഭീകരരുമായുള്ള ഏറ്റുമുട്ടലില്‍ കെട്ടിടത്തിന്‌ സാരമായ കേടുപാടുകളുണ്ടായിട്ടുണ്ട്‌. ഇരുവിഭാഗവും നടത്തിയ വെടിവെയ്‌പും സ്‌ഫോടനങ്ങളുമാണ്‌ കെട്ടിടത്തിന്റെ ബലക്ഷയത്തിന്‌ ഇടയാക്കിയത്‌.

ജനലുകളും കെട്ടിടത്തിനുള്ളിലെ ഫര്‍ണിച്ചറുഖളും മറ്റും പൂര്‍ണമായി തകര്‍ന്നതിന്‌ പുറമെ ചുമരുകളിലും സീലിങ്ങുകളിലും വലിയ തുളകളും വീണിട്ടുണ്ട്‌. കെട്ടിടത്തിനുള്ളിലേക്ക്‌ പ്രവേശിയ്‌ക്കുന്നതിന്‌ കമാന്‍ഡോകള്‍ പലയിടങ്ങളിലെ ചുമരുകള്‍ സ്‌ഫോടക വസ്‌തുക്കള്‍ ഉപയോഗിച്ച്‌ തകര്‍ത്തിരുന്നു.

കെട്ടിടം തകര്‍ന്ന്‌ വീഴാനുള്ള സാധ്യത കണക്കിലെടുത്ത്‌ നരിമാന്‍ ഹൗസിലെ താമസക്കാരെ അടുത്തുള്ള കൊളാബവാല ഹൗസിലേക്ക്‌ മാറ്റിയിട്ടുണ്ട്‌.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+