Get Updates
Get notified of breaking news, exclusive insights, and must-see stories!

സുരക്ഷാ ഉപദേഷ്ടാവ് പദവിയില്‍ നാരായണന്‍ തുടരും

M K Narayanan
ദില്ലി: മുംബൈ ഭീകരാക്രമണത്തിന്റെ ധാര്‍മ്മിക ഉത്തരവാദിത്വമേറ്റെടുത്ത്‌ ദേശീയ സുരക്ഷാ ഉപദേഷ്ടാവ്‌ എം.കെ നാരായണന്‍രാജിവെച്ചതായുള്ള വാര്‍ത്തകള്‍ പ്രധാനമന്ത്രിയുടെ ഓഫീസ് നിഷേധിച്ചു.

ആഭ്യന്തര മന്ത്രി രാജിവെച്ചതിന് പിന്നാലെ സുരക്ഷാ ഉപദേഷ്ടാവും രാജി സമര്‍പ്പിച്ചുവെന്ന് ദേശീയ മാധ്യങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. എന്നാല്‍ അങ്ങനെയൊരു സംഭവം ഉണ്ടായിട്ടില്ലെന്നും നാരായണന്‍ സുരക്ഷാ ഉപദേഷ്ടാവായി തുടരുമെന്നും പ്രധാനമന്ത്രിയുടെ ഓഫീസ് വ്യക്തമാക്കി.

രാജ്യത്ത്‌ തുടര്‍ച്ചയായുണ്ടായ ഭീകരാക്രമങ്ങളുടെ പേരില്‍ ആഭ്യന്തമന്ത്രിയ്‌ക്കൊപ്പം സുരക്ഷാ ഉപദേഷ്ടാവും ഏറെ പഴി കേട്ടിരുന്നു.

അവസാനമുണ്ടായ മുംബൈ ആക്രമണമുള്‍പ്പടെ സമീപ കാലത്ത്‌ രാജ്യത്തുണ്ടായ എല്ലാ ഭീകരാക്രമണങ്ങള്‍ മുന്‍കൂട്ടി മനസ്സിലാക്കുന്നതില്‍ രഹസ്യാന്വേഷണ വിഭാഗം പരാജയപ്പെട്ടുവെന്ന്‌ ആരോപണമുയര്‍ന്നിരുന്നു.

പാലക്കാട് സ്വദേശിയാ എം.കെ നാരായണന്‍ 2005ലാണ് ദേശീയ സുരക്ഷാ ഉപദേഷ്ടാവായി സ്ഥാനമേല്‍ക്കുന്നത്. അതിന് മുന്പ് ഇന്റലിജന്റസ് ബ്യൂറോ മേധാവിയായും അദ്ദേഹം സേവനമനുഷ്ഠിച്ചിട്ടുണ്ട്.

മുംബൈ സ്ഫോടനത്തിന്റെ പശ്ചാത്തലത്തില്‍ ഇന്ദ്രപ്രസ്ഥത്തില്‍ ഇനിയും തലകളുരുളുമെന്ന് തന്നെയാണ് റിപ്പോര്‍ട്ടുകള്‍. ഇന്റലിജന്റസ് ബ്യൂറോ ഡയറക്ടര്‍, ഹോം സെക്രട്ടറി എന്നിവരോട് രാജി ആവശ്യപ്പെടുമെന്നാണ് സൂചന.

ഇത് കൂടാതെ മഹാരാഷ്ട്ര മുഖ്യമന്ത്രി വിലാസ് റാവു ദേശ്മുഖിന് മേലും രാജി സമ്മര്‍ദ്ദമുണ്ട്. അതിനിടെ ശിവരാജ്‌ പാട്ടീലിന്റെ രാജി പ്രധാനമന്ത്രി സ്വകരിച്ചിട്ടുണ്ട്‌. അതിനിടെ ശിവരാജ്‌ പാട്ടീലിന്റെ രാജി സ്വീകരിച്ച പ്രധാനമന്ത്രി രാജിക്കത്ത് പ്രസിഡന്റിന് കൈമാറി.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+