മുന്നറിയിപ്പ് ലഭിച്ചിരുന്നുവെന്ന് രത്തന്‍ ടാറ്റ

മുന്നറിയിപ്പിനെ തുടര്‍ന്ന് താജിലെ സുരക്ഷാ സംവിധാനങ്ങള്‍ താത്‌കാലികമായി വര്‍ദ്ധപ്പിച്ചിരുന്നു. എന്നാല്‍ വ്യക്‌മായ പദ്ധതിയുമായെത്തിയ ഭീകരരെ തടയാന്‍ ഈ സുരക്ഷാ സംവിധാനങ്ങള്‍ പര്യാപ്‌തമല്ലായിരുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.
സിഎന്‍എന്‍ ചാനലിന് നല്‌കിയ അഭിമുഖത്തിലാണ് രത്തന്‍ ടാറ്റ ഇക്കാര്യം വെളിപ്പെടുത്തിയിരിക്കുന്നത്. അതേസമയം എന്ത് തരത്തിലുള്ള മുന്നറിയിപ്പാണ് ലഭിച്ചതെന്ന കാര്യം വെളിപ്പെടുത്താന്‍ അദ്ദേഹം തയാറായില്ല.
മുഖ്യപ്രവേശ കവാടത്തിലും കാര്‍ പാര്‍ക്ക് ചെയ്യുന്നയിടങ്ങളിലും മെറ്റല്‍ ഡിക്‌റ്ററ്ററുകള്‍ സ്ഥാപിച്ചിരുന്നു. എന്നാല്‍ ഭീകരര്‍ ഹോട്ടലിനുള്ളില്‍ പ്രവേശിച്ചത് പുറകുവശത്തെ അടുക്കളയില്‍ കൂടെയായിരുന്നു. എന്താണ് ചെയ്യാന്‍ പോകുന്നതെന്ന് അവര്‍ക്ക് വ്യക്തമായി ആസൂത്രണം ചെയ്‌തിരുന്നു.
ഞങ്ങള്‍ സുരക്ഷാ സംവിധാനങ്ങള്‍ ഒരുക്കിയിരുന്നത് ഹോട്ടലിന്റെ മുന്‍വശത്തായിരുന്നു. എന്നാല്‍ പുറക് വശത്തുകൂടെയാണ് വന്നത്. ഭീകരര്‍ ആദ്യം കൊലപ്പെടുത്തിയത് ഹോട്ടലിന്റെ സുരക്ഷയ്‌ക്കായി ഉപയോഗിച്ചിരുന്ന സ്‌നിഫര്‍ നായയെയും അതിന്റെ പരിപാലകനെയുമാണ് എന്നാണ് ഞങ്ങളുടെ അനുമാനം -രത്തന്‍ ടാറ്റ പറഞ്ഞു.
ആക്രമണത്തില്‍ താജിലെ ജനറല്‍ മാനേജര്‍ക്ക് അദ്ദേഹത്തിന്റെ കുടുംബത്തെ നഷ്ടപ്പെട്ടു. ഭാര്യയും കുട്ടികളും നഷ്ടപ്പെട്ട അദ്ദേഹത്തോട് ഞാന്‍ മാപ്പു പറഞ്ഞു. താജിനെ പഴയ പ്രതാപത്തിലേക്ക് തിരിച്ചെത്തിയ്‌ക്കണമെന്നാണ് അദ്ദേഹം അപ്പോള്‍ ആവശ്യപ്പെട്ടതെന്ന് രത്തന്‍ ടാറ്റ പറഞ്ഞു.


Click it and Unblock the Notifications