സിബിഐയുടെ പീഡനം ഹൈക്കോടതി വിശദീകരണം തേടി
കൊച്ചി: അഭയക്കേസില്‍ സിബിഐ പീഡിപ്പിയ്‌ക്കുന്നുവെന്ന് ആരോപിച്ച് കന്യാസ്‌ത്രീകള്‍ നല്‌കിയ പരാതിയില്‍ ഹൈക്കോടതി സിബിഐയോട് വിശദീകരണം തേടി.
അഭയ കൊല്ലപ്പെട്ട കോട്ടയത്തെ പയസ് ടെന്‍ത് കോണ്‍വെന്റിലെ പതിനെട്ടോളം കന്യാസ്‌ത്രീകളാണ് പരാതിയുമായി ഹൈക്കോടതിയെ സമീപിച്ചത്. സിബിഐയുടെ ചോദ്യം ചെയ്യല്‍ തങ്ങള്‍ക്ക് പീഡനമാകുന്നുവെന്നായിരുന്നു ഇവരുടെ പരാതി. എന്നാല്‍ ആരോപണം സിബിഐ നിഷേധിച്ചു.












Click it and Unblock the Notifications