ഭീകരാക്രമണം: കോണ്ടലീസ റൈസ് ഇന്ത്യയിലേക്ക്
വാഷിംഗ്‌ടണ്‍: ഭീകരാക്രമണത്തില്‍ നടുങ്ങിയ ഇന്ത്യയോട് ഐക്യദാര്‍ഢ്യം പ്രഖ്യാപിയ്‌ക്കാനും പിന്തുണ അറിയിക്കാനുമായി അമേരിക്കന്‍ വിദേശകാര്യ സെക്രട്ടറി കോണ്ടലീസ റൈസ് ഇന്ത്യ സന്ദര്‍ശിയ്‌ക്കുന്നു. ബുധനാഴ്‌ചയാണ് റൈസ് ഇന്ത്യയിലെത്തുക. വൈറ്റ് ഹൗസ് മാധ്യമ വിഭാഗം സെക്രട്ടറി ഡാനോ പെരിനോ ആണ് ഇക്കാര്യം അറിയിച്ചിരിയ്‌ക്കുന്നത്.
പ്രസിഡന്റ് ജോര്‍ജ്ജ് ബുഷിന്റെ പ്രത്യേക നിര്‍ദ്ദേശപ്രകാരമാണ് റൈസ് ഇന്ത്യയിലെത്തുന്നത്. നാറ്റോ സമ്മേളനവുമായി ബന്ധപ്പെട്ട് ബ്രസ്സല്‍സിലുള്ള റൈസ് റോം, കോപ്പന്‍ഹേഗന്‍, ഹെല്‍സിങ്കി എന്നിവിടങ്ങളിലേക്കുള്ള സന്ദര്‍ശനങ്ങള്‍ ഉപേക്ഷിച്ചാണ് ഇന്ത്യയിലെത്തുന്നത്. നേരത്തെ മുംബൈ ആക്രമണത്തെ ശക്തമായി അപലപിച്ച ബുഷ് ഭീകരതയ്‌ക്കെതിരേയുള്ള ഇന്ത്യയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് ശക്തമായ പിന്തുണയും അന്വേഷണത്തില്‍ സഹായവും വാഗ്‌ദാനം ചെയ്‌തിരുന്നു.
അതിനിടെ ഭീകരാക്രമണവുമായി ബന്ധപ്പെട്ട് വിശദമായ അന്വേഷണത്തിനായി അമേരിക്കന്‍ അന്വേഷണ ഏജന്‍സിയായ ഫെഡറല്‍ ബ്യൂറോ ഓഫ് ഇന്‍വെസ്റ്റിഗേഷന്‍ (എഫ്‌ബിഐ) സംഘം ഇന്ത്യയിലെത്തിയിട്ടുണ്ട്. ഏഴ് അംഗങ്ങളുള്ള എഫ്‌ബിഐ സംഘത്തില്‍ ബോംബ്, ഫോറന്‍സിക് വിദ്‌ഗധരുമുണ്ട്.












Click it and Unblock the Notifications