ഭീകരാക്രമണം: പഴി മുഴുവന്‍ 26ന്
ദില്ലി: മുംബൈ ഭീകരാക്രമണം ആരുടെ പിഴവാണ്? ചിലര്‍ നാവിക സേനയെ കുറപ്പെടുത്തുമ്പോള്‍ മറ്റു ചിലര്‍ കൈ ചൂണ്ടുന്നത് രാജ്യത്തെ രഹസ്യാന്വേഷണ സംവിധാനങ്ങള്‍ക്കെതിരെയാണ്.
എന്നാലിതിലൊന്നും പെടാത്ത ഒരു കാര്യത്തെ കൂടി കുറെയാളുകള്‍ പഴിയ്‌ക്കുന്നുണ്ട്. എന്തെന്നല്ലെ, കലണ്ടറിലെ 26 എന്ന തീയതിയെയാണ് ഒരു കൂട്ടര്‍ ഭീകരാക്രമണത്തിന്റെ പേരില്‍ കുറ്റപ്പെടുത്തുന്നത്
സംഖ്യാ ശാസ്‌ത്ര ഗവേഷകരുടെ അഭിപ്രായത്തില്‍ 26 എന്നും ഇന്ത്യയ്‌ക്ക് ദുരന്തങ്ങള്‍ നല്‌കിയ ദിനമാണെന്ന് ഇവര്‍ പറയുന്നു. ഇതിനായി ഒട്ടേറെ ഉദാഹരണങ്ങളും ഇവര്‍ നിരത്തുന്നുണ്ട്,
ഇന്ത്യയിലെ ഏറ്റവും വലിയ പ്രകൃതി ദുരന്തങ്ങളിലൊന്നായ സുനാമി ആഞ്ഞടിച്ചത് 2004 ഡിസംബര്‍ 26ന് , ഗുജറാത്തില്‍ ഭൂകമ്പമുണ്ടായത് 2001 ജനുവരി 26ന്, ഗുവഹാട്ടി സ്‌ഫോടനം 2007 മെയ് 26, അഹമ്മദാബാദില്‍ ഭീകരര്‍ സ്‌ഫോടനം നടത്തിയത് സെപ്‌റ്റംബര്‍ 26ന് ഒടുവിലിപ്പോള്‍ മുംബൈ ഭീകരാക്രമണം തുടങ്ങിയതും ഒരു നവംബര്‍ 26ന്. ഇതൊക്കെയാണ് കലണ്ടറിലെ 26 എന്ന തീയതിയെ പഴിയ്‌ക്കാനായിപറയുന്ന കാര്യങ്ങള്‍.
ലോകമെങ്ങും നിര്‍ഭാഗ്യത്തിന്റെ ദിനമായി കരുതപ്പെടുന്ന 13നെയും ഇക്കൂട്ടര്‍ വെറുതെ വിടുന്നില്ല. 13ാം തീയതിയും ഇന്ത്യയ്‌ക്ക് നല്ലതൊന്നും കൊണ്ടു വന്നിട്ടില്ലെന്നാണ് ഇവരുടെ പക്ഷം. ജയ്‌പൂരില്‍ മെയ് 13നും ദില്ലിയില്‍ 13നുമായിരുന്നു സ്‌ഫോടനങ്ങള്‍ നടന്നത്. ഇന്ത്യയെ ഞെട്ടിച്ച 2003ലെ കുപ്രസിദ്ധമായ പാര്‍ലമെന്റ് ആക്രമണം നടന്നതും ഒരു 13ന് തന്നെയായിരുന്നു. മാത്രമല്ല സംഖ്യാശാസ്‌ത്രത്തില്‍ 13നും 26നും അടുത്തബന്ധമാണ് ഉള്ളതെന്നും ഇവര്‍ പറയുന്നു.
എന്നാല്‍ ജ്യോതിഷിമാര്‍ ഈ വാദത്തെ എതിര്‍ക്കുകയാണ്. സംഖ്യപരമായ കാരണങ്ങള്‍ മൂലമല്ല ഗ്രഹങ്ങളുടെ നില കൊണ്ടാണ് ഇന്ത്യയ്‌ക്ക് ദുരന്തകാലമായതെന്നാണ് ഇവരുടെ പക്ഷം. പ്രധാനമന്ത്രി മന്‍മോഹന്റെ ജന്മദിനം സെപ്‌റ്റംബര്‍ 26നാണ്. ഇന്ത്യയുടെ റിപ്പബ്‌ളിക്ക് ദിനം ജനുവരി 26ന് ഇതിനര്‍ത്ഥം 26 ഇന്ത്യയെ സംബന്ധിച്ചിടത്തോളം അശുഭ അക്കമല്ലെന്നാണ് ഇവരുടെ വാദം.












Click it and Unblock the Notifications