ഫെഡറല്‍ ഇന്‍വെസ്റ്റിഗേഷന്‍ ഏജന്‍സി രൂപീകരിയ്‌ക്കും
ദില്ലി: തുടര്‍ച്ചയായി നടക്കുന്ന ഭീകരാക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ രാജ്യത്ത് ഫെഡറല്‍ ഏജന്‍സി രൂപീകരിയ്‌ക്കുമെന്ന് പ്രധാനമന്ത്രി മന്‍മോഹന്‍സിങ് പ്രഖ്യാപിച്ചു.
മുംബൈ ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ ഞായറാഴ്‌ച വിളിച്ചു ചേര്‍ത്ത സര്‍വകക്ഷി യോഗത്തിലാണ് പ്രധാനമന്ത്രി ഇക്കാര്യമറിയിച്ചത്. രാജ്യത്തിന്റെ നാല് ഭാഗങ്ങളില്‍ എന്‍എസ്‌ജിയുടെ കേന്ദ്രങ്ങള്‍ സ്ഥാപിയ്‌ക്കുമെന്നും അദ്ദേഹം അറിയിച്ചു.
സമുദ്ര, വ്യോമ സുരക്ഷാ സംവിധാനങ്ങള്‍ ശക്തിപ്പെടുത്താനും യോഗത്തില്‍ തീരുമാനമായി. സുരക്ഷാ മേഖലയില്‍ വന്‍ സാമ്പത്തിക നിക്ഷേപം നടത്തി സാങ്കേതിക വൈദഗ്‌ധ്യവും ആള്‍ബലവും വര്‍ദ്ധിപ്പിയ്‌ക്കുകയാണ് അടിയന്തര ലക്ഷ്യം.
രാജ്യം പ്രതിസന്ധിയെ അഭിമുഖീകരിയ്‌ക്കുന്ന ഘടത്തില്‍ കക്ഷിരാഷ്ട്രീയ വ്യത്യാസങ്ങള്‍ മറന്ന് ഏവരും ഒരുമിച്ച് നില്‌ക്കണമെന്ന് പ്രധാനമന്ത്രി അഭ്യര്‍ത്ഥിച്ചു.
രാജസ്ഥാനില്‍ തിരഞ്ഞെടുപ്പ് പ്രചാരണം നടക്കുന്നതിനാല്‍ പ്രതിപക്ഷ നേതാവ് എല്‍.കെ അദ്വാനിയും ബിജെപി ദേശീയ അധ്യക്ഷന്‍ രാജ്‌നാഥ് സിങ്ങും യോഗത്തിനെത്തിയിരുന്നില്ല.












Click it and Unblock the Notifications