Get Updates
Get notified of breaking news, exclusive insights, and must-see stories!

ആര്‍.ആര്‍ പാട്ടീല്‍ രാജിവെച്ചു

R.R Patil
മുംബൈ: മുംബൈ ഭീകരാക്രമണത്തിന്റെ ധാര്‍മ്മിക ഉത്തരവാദിത്വമേറ്റെടുത്ത്‌ രാജിവെയ്‌ക്കുന്ന പ്രമുഖരിലേക്ക്‌ ഒരാള്‍ കൂടി. മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി ആര്‍.ആര്‍ പാട്ടീലാണ്‌ ഈ നിരയിലെ ഏറ്റവും പുതിയ വ്യക്തി.

രാജിക്കത്ത്‌ മുഖ്യമന്ത്രി വിലാസ്‌ റാവു ദേശ്‌മുഖിന്‌ കൈമാറിയതായി പാട്ടീല്‍ അറിയിച്ചു. പാട്ടീലിന്റെ രാജി സ്വീകരിയ്‌ക്കാന്‍ എന്‍സിപി അധ്യക്ഷന്‍ ശരദ്‌പവാര്‍ മുഖ്യമന്ത്രിയോട്‌ ആവശ്യപ്പെട്ടിട്ടുണ്ട്‌.

മഹാരാഷ്ട്ര സര്‍ക്കാരിന്റെ പ്രതിച്ഛായ മോശമാക്കിയ ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ മുഖ്യമന്ത്രിയ്‌ക്കും ഉപമുഖ്യമന്ത്രിയ്‌ക്കും മേല്‍ രാജിവെയ്‌ക്കാന്‍ വന്‍ സമ്മര്‍ദ്ദം ഉണ്ടായിരുന്നു. രാജിവെയ്‌ക്കാനില്ലെന്നായിരുന്നു കഴിഞ്ഞ ദിവസം വരെ പാട്ടീല്‍ പറഞ്ഞിരുന്നത്.

എന്നാല്‍ തിങ്കളാഴ്‌ച രാവിലെയോടെ നിലപാട്‌ മാറ്റിയ പാട്ടീല്‍ രാജിയ്‌ക്ക്‌ സന്നദ്ധനാണെന്ന്‌ അറിയിക്കുകയായിരുന്നു.

മുംബൈ ആക്രമണത്തിന്റെ ധാര്‍മ്മിക ഉത്തരവാദിത്വം ഏറ്റെടുത്ത് കേന്ദ്ര ആഭ്യന്തര മന്ത്രി ശിവരാജ് പാട്ടീല്‍ ഞായറാഴ്ച രാജിവച്ചിരുന്നു. ഇതിന് പിന്നാലെ സുരക്ഷാ ഉപദേഷ്ടാവ് എം.കെ നാരായണന്‍ രാജി സന്നദ്ധത അറിയിച്ചെങ്കിലും അത് നിരസിയ്കപ്പെടുകയായിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+