ഇന്ത്യയില്‍ ഓരോ മണിക്കൂറിലും രണ്ട് ബലാത്സംഗം

2007ല്‍ 20,737 ബലാത്സംഗക്കേസുകളാണ് ഇന്ത്യയില്‍ രജിസ്റ്റര്‍ ചെയ്‌തത്. കേസുകളില്‍ 14.7 ശതമാനം രജിസ്‌റ്റര്‍ ചെയ്തിരിയ്ക്കുന്ന മധ്യപ്രദേശാണ് രാജ്യത്തിന്റെ പീഡന തലസ്ഥാനം. ബംഗാള്‍, ഉത്തര്‍പ്രദേശ്, ബീഹാര്‍ എന്നീ സംസ്ഥാനങ്ങള്‍ തൊട്ടടുത്ത സ്ഥാനങ്ങളിലുണ്ട്.
ബലാത്സംഗത്തിനിരയാകുന്നവരുടെ പ്രായം സംബന്ധിച്ചുള്ള വിവരങ്ങളും റിപ്പോര്‍ട്ടിലുണ്ട്. 10 വയസ്സിന് താഴെയുള്ള 617 പേര്‍ രാജ്യത്തൊട്ടാകെ പീഡിപ്പിയ്‌ക്കപ്പെട്ടു. 10നും 18നും ഇടയിലുള്ള 4,507 പേര്‍ ബലാത്സംഗത്തിനിരയായിട്ടുണ്ട്.
18നും 30 വയസ്സിനും ഇടയിലുള്ള സ്‌ത്രീകളാണ് ഏറ്റവും കൂടുതല്‍ അതിക്രമങ്ങള്‍ക്ക് ഇരയാകുന്നതെന്ന് കണക്കുകള്‍ വെളിപ്പെടുത്തുന്നു. രജിസ്റ്റര്‍ ചെയ്‌ത 405 കേസുകളില്‍ ഏറ്റവുമടുത്ത കുടംബാംഗങ്ങളും 1448 കേസുകളില്‍ ബന്ധുക്കളുമാണ് പ്രതികള്‍.












Click it and Unblock the Notifications