സൈബര്‍ സിറ്റി സര്‍ക്കാര്‍ ഭൂമിയിലല്ല
തിരുവനന്തപുരം: കളമശ്ശേരിയിലെ സൈബര്‍ സിറ്റി പദ്ധതി നടപ്പാക്കുന്നത് സര്‍ക്കാരിന് അവകാശപ്പെട്ട ഭൂമിയിലല്ലെന്ന് നിയമമന്ത്രി എം.വിജയകുമാര്‍ അറിയിച്ചു.
നിയമസഭയില്‍ ചോദ്യോത്തരവേളയില്‍ മുഖ്യമന്ത്രിയ്‌ക്ക് വേണ്ടി മറുപടി പറയുകയായിരുന്നു അദ്ദേഹം. ബ്ലൂ സ്റ്റാര്‍ റിയല്‍റ്റേഴ്‌സിന് അവകാശപ്പെട്ട ഭൂമിയിലാണ് പദ്ധതി നടപ്പാക്കുക.
സര്‍ക്കാര്‍ ഏറെക്കാലം മുമ്പ് തന്നെ മിച്ചഭൂമി ഇനത്തില്‍ എച്ച്‌എംടിയ്‌ക്ക് നല്‌കിയതാണ് ഈ സ്ഥലമെന്നും മന്ത്രി വ്യക്തമാക്കി.
സൈബര്‍ സിറ്റി പദ്ധതിയ്‌ക്ക് സെസ് അപേക്ഷ ലഭിച്ചിട്ടുണ്ടെങ്കിലും ഭൂമി സംബന്ധിച്ച് ഹൈക്കോടതിയില്‍ കേസ് നിലനില്‌ക്കുന്നതിനാല്‍ ഇക്കാര്യത്തില്‍ തീരുമാനമെടുത്തിട്ടില്ലെന്നും വിജയകുമാര്‍ അറിയിച്ചു.












Click it and Unblock the Notifications