ഭീകരാക്രമണം തുടരുന്നു: അസ്സമില്‍ ട്രെയിനില്‍ സ്‌ഫോടനം
ഗുവാഹത്തി: അസമില്‍ പാസഞ്ചര്‍ തീവണ്ടിയിലുണ്ടായ സ്‌ഫോടനത്തില്‍ മൂന്ന് മരണം. അറുപത് പേര്‍ക്ക് പരിക്കേറ്റു. ലുംഡിങ്-തീന്‍സുക്കിയ പാസഞ്ചര്‍ തീവണ്ടി ദിംഫു റെയില്‍വെ സ്റ്റേഷനില്‍ ചൊവ്വാഴ്‌ച രാവിലെ എത്തിയപ്പോഴാണ് സ്‌ഫോടനം നടന്നത്. സാമാന്യം ശക്തമായ സ്‌ഫോടനമാണ് നടന്നതെന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിയ്‌ക്കുന്നു.
തീവണ്ടി സ്റ്റേഷനില്‍ നിര്‍ത്തിയിട്ടിരിയ്‌ക്കുന്ന സമയത്താണ് സ്‌ഫോടനം ഉണ്ടായത്. യാത്രക്കാര്‍ തിങ്ങിനിറഞ്ഞിരുന്ന കോച്ചിലുണ്ടായ സ്‌ഫോടനത്തില്‍ മരണസംഖ്യ ഉയര്‍ന്നേക്കാമെന്ന് റിപ്പോര്‍ട്ടുകളുണ്ട്. സ്‌ഫോടനത്തിന്റെ ഉത്തരവാദിത്വം ആരും ഏറ്റെടുത്തിട്ടില്ല.












Click it and Unblock the Notifications