സച്ചിന്റെ വീട്ടിലും വെടി പൊട്ടി

സച്ചിന്റെ വീട്ടില്‍ പകല്‍ കാവലിന് നില്‌ക്കുന്ന രാമചന്ദ്രയ്‌ക്ക് രാത്രി ഡ്യൂട്ടിയിലുണ്ടായിരുന്ന ഉദ്യോഗസ്ഥന്‍ തിരകള്‍ നീക്കിയ തോക്ക് കൈമാറിയിരുന്നു. എന്നാല്‍ ഒരു വെടിയുണ്ട പിസ്റ്റളിനുള്ളില്‍ അബദ്ധത്തില്‍ പെട്ടുപോയിരുന്നു.
ഇതറിയാതെ രാമചന്ദ്ര തോക്കിന്റെ കാഞ്ചി വലിച്ചപ്പോഴാണ് വെടി പൊട്ടിയത്. കൈവിരലിന് പരിക്കേറ്റ രാമചന്ദ്രയെ ലീലാവതി ആശുപത്രിയില്‍ പ്രഥമ ശുശ്രൂഷ നല്‌കി. പരിക്ക് ഗുരുതരമല്ലെന്ന് ആശുപത്രി വൃത്തങ്ങള്‍ അറിയിച്ചു.
രാജ്യത്ത് ഏറ്റവുമധികം സുരക്ഷ ഏര്‍പ്പെടുത്തിയ കായികതാരങ്ങളിലൊരാളായ സച്ചിന്റെ വീട്ടില്‍ വെടിപൊട്ടിയത് അല്‌പ നേരം പരിഭ്രാന്തി പരത്തി. മുംബൈ ഭീകരാക്രമണത്തിന്റെ ഞെട്ടല്‍ വിട്ടുമാറുന്നതിന് മുമ്പ് സച്ചിന്റെ വീട്ടില്‍ നിന്നും വെടിശബ്ദം കേട്ടതാണ് ആളുകളെ ഭീതിയിലാഴ്‌ത്തിയത്. ഭീകരാക്രമണത്തെ സച്ചിന്‍ രൂക്ഷമായി വിമര്‍ശിച്ചിരുന്നു.












Click it and Unblock the Notifications