കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പാക്കിസ്‌താനെതിരെ സൈനിക നീക്കമില്ല

  • By Staff
Google Oneindia Malayalam News

ദില്ലി: മുംബൈ ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ പാക്കിസ്‌താനെതിരെ സൈനിക നീക്കം നടത്താന്‍ ആലോചനയില്ലെന്ന്‌ വിദേശകാര്യ മന്ത്രി പ്രണബ്‌ മുഖര്‍ജി.

ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ അതിര്‍ത്തിയില്‍ ഇന്ത്യ സേനയെ വിന്യസിക്കാനൊരുങ്ങുന്നുവെന്ന്‌ കഴിഞ്ഞ ദിവസം വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു. ഇതിനോട്‌ പ്രതികരിയ്‌ക്കുകയായിരുന്നു മുഖര്‍ജി.

സൈനീക നീക്കം തത്‌കാലം സര്‍ക്കാരിന്റെ പരിഗണനയിലില്ല. എന്നാല്‍ രാജ്യത്തുള്ള തീവ്രവാദികള്‍ക്കെതിരെ ശക്തമായ നടപടി പാക്കിസ്‌താന്‍ സ്വീകരിയ്‌ക്കുമെന്നാണ്‌ പ്രതീക്ഷ. ഭീകരാക്രമണവുമായി ബന്ധപ്പെട്ട്‌ ഇന്ത്യ കൈമാറിയ 20 തീവ്രവാദികളുടെ പട്ടിക സംബന്ധിച്ച്‌ പാക്കിസ്‌താന്റെ വിശദീകരണം കാത്തിരിയ്‌ക്കുകയാണ്‌ - മുഖര്‍ജി പറഞ്ഞു.

അറബ്‌ ലീഗ്‌ സെക്രട്ടറി അമര്‍ മൂസയുമായി നടത്തിയ കൂടിക്കാഴ്‌ചയ്‌ക്ക്‌ ശേഷം മാധ്യമപ്രവര്‍ത്തകരുമായി സംസാരിയ്‌ക്കുകയായിരുന്നു പ്രണബ്‌. ഈ വിഷയത്തില്‍ അന്താരാഷ്ട്ര സമൂഹം നമുക്കൊപ്പമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X