വിഎസിന്റെ പ്രസ്‌താവനയിലെ ചില പരാമര്‍ശങ്ങള്‍ ഖേദകരമെന്ന് കാരാട്ട്

ഇത് സംബന്ധിച്ച് വിഎസുമായി താന്‍ ടെലിഫോണില്‍ സംസാരിച്ചിരുന്നുവെന്നും കാരാട്ട് വെളിപ്പെടുത്തി.
സന്ദീപ് ഉണ്ണികൃഷ്‌ണന്റെ വീട്ടില്‍ പോയി അനുശോചനം അറിയിക്കുകയായിരുന്നു തന്റെ ഉദ്ദേശ്യമെന്ന് വിഎസ് പറഞ്ഞതായി കാരാട്ട് അറിയിച്ചു. തിരഞ്ഞെടുപ്പ് പ്രചാരണ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട് കാരാട്ട് ഇപ്പോള്‍ രാജസ്ഥാനിലാണ്.
അതിനിടെ പ്രസ്താവന വിവാദമായതിനെ തുടര്‍ന്ന് കാരാട്ട് അച്യുതാനന്ദനുമായി വിശദമായി ചര്‍ച്ച നടത്തുമെന്ന് സൂചനകളുണ്ട്. ഈ വിഷയത്തില്‍ വിഎസ് തന്നെ വിശദീകരണം നല്കുമെന്നും സിപിഎം വൃത്തങ്ങള്‍ സൂചിപ്പിച്ചു.
അതേ സമയം സന്ദീപിന്റെ കുടുബത്തെ താന്‍ അധിക്ഷേപിച്ചിട്ടില്ലെന്ന് വിഎസ് ബാംഗ്ലൂരില്‍ പറഞ്ഞു. സന്ദീപിന്റെ കുടുംബത്തോട് താന്‍ ബഹുമാനം മാത്രമേ പ്രകടിപ്പിച്ചിട്ടുള്ളുവെന്നും അതിനാല്‍ ഖേദം പ്രകടിപ്പിയ്ക്കേണ്ട കാര്യമില്ലെന്നും വിഎസ് വ്യക്തമാക്കി.












Click it and Unblock the Notifications