മുഖ്യമന്ത്രി മാപ്പ് പറയണമെന്ന് ചെന്നിത്തല; ഇല്ലെന്ന് വിഎസ്
തിരുവനന്തപുരം: മുംബൈയില്‍ ഭീകരരുമായുള്ള ഏറ്റുമുട്ടലില്‍ ജീവത്യാഗം ചെയ്‌ത മേജര്‍ സന്ദീപ് ഉണ്ണികൃഷ്‌ണന്റെ കുടുംബത്തെ അപമാനിച്ച മുഖ്യമന്ത്രി മാപ്പു പറയണമെന്ന് കെപിസിസി പ്രസിഡന്റ് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു.
എന്നാല്‍ തന്റെ പ്രസ്‌താവനയില്‍ മാപ്പു പറയില്ലെന്ന് വിഎസ് അച്യുതാനന്ദന്‍ വ്യക്തമാക്കി. അനുശോചനമറിയിക്കാന്‍ ചെന്ന മന്ത്രിമാരെ ശകാരിച്ച സന്ദീപ് ഉണ്ണികൃഷ്‌ണന്റെ പിതാവിനെ കഴിഞ്ഞ ദിവസം വിഎസ് രൂക്ഷമായി വിമര്‍ശിച്ചിരുന്നു.
സന്ദീപിന്റെ വീടല്ലെങ്കില്‍ പട്ടി പോലും പോകുമായിരുന്നോയെന്നാണ് വിഎസ് ഒരു ചാനലിന് നല്‌കിയ അഭിമുഖത്തില്‍ പ്രതികരിച്ചത്.












Click it and Unblock the Notifications