Get Updates
Get notified of breaking news, exclusive insights, and must-see stories!

പട്ടിയുമായി വിഎസിനെതിരെ പ്രതിഷേധം

തിരുവനന്തപുരം: മേജര്‍ ഉണ്ണികൃഷ്ണന്റെ പിതാവിനെതിരെ നടത്തിയ പരാമര്‍ശത്തില്‍ താന്‍ ഖേദം പ്രകടിപ്പിയ്ക്കുന്നില്ലെന്നും എന്നാല്‍ പ്രശ്നത്തില്‍ പ്രതിപക്ഷം കൊണ്ടുവന്ന അടിയന്തര പ്രമേയത്തിന് നിയമസഭയില്‍ മറുപടി പറയുമെന്നും വിഎസ് വ്യക്തമാക്കി. സന്ദീപിന്റെ കുടുംബത്തോട് താന്‍ ബഹുമാനം മാത്രമേ പ്രകടിപ്പിച്ചിട്ടുള്ളുവെന്നും മുഖ്യമന്ത്രി പറഞ്ഞു.

ഇതിനിടെ മേജര്‍ സന്ദീപ്‌ ഉണ്ണികൃഷ്‌ണന്റെ പിതാവിനെതിരെ വിഎസ് നടത്തിയ പ്രസ്‌താവനയ്‌ക്കെതിരെയുള്ള പ്രതിഷേധം വ്യാപകമാകുകയാണ്. മുഖ്യമന്ത്രിയുടെ പ്രസ്‌താവനയ്‌ക്കെതിരെ പട്ടിയെയും കൊണ്ട് ജാഥ നടത്തിയാണ്‌ ബിജെപിക്കാര്‍ പ്രതിഷേധിച്ചത്‌. പട്ടിയുടെ കഴുത്തില്‍ വിഎസിന്റെ ചിത്രവും തൂക്കിയിട്ടിരുന്നു.

മേജര്‍ സന്ദീപ്‌ ഉണ്ണികൃഷ്‌ണനോട്‌ അനാദരവ്‌ കാണിച്ചെന്നാരോപിച്ച്‌ യൂത്ത്‌ കോണ്‍ഗ്രസ്‌ പ്രവര്‍ത്തകര്‍ സെക്രട്ടറിയേറ്റ്‌ നടയില്‍ മുഖ്യമന്ത്രിയുടെ കോലം കത്തിച്ചു. നിയമസഭയ്‌ക്കുള്ളില്‍ പ്രതിപക്ഷം ബഹളമുണ്ടാക്കിയതിന്‌ പിന്നാലെയായിരുന്നു യൂത്ത്‌ കോണ്‍ഗ്രസിന്റെ പ്രതിഷേധം.

വിഎസിന്റെ കോലം തൂക്കിലേറ്റിയാണ്‌ എബിവിപി പ്രവര്‍ത്തകര്‍ പ്രതിഷേധം പ്രകടിപ്പിച്ചത്‌.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+