കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

എഞ്ചിനീയര്‍മാര്‍ ബിപിഒയില്‍; സാമ്പത്തിക മാന്ദ്യം മൂലമെന്ന്‌ വിപ്രോ

  • By Staff
Google Oneindia Malayalam News

ബാംഗ്ലൂര്‍: കാമ്പസ്‌ റിക്രൂട്ടമെന്റിന്‌ ശേഷം ജോലി വാഗ്‌ദാനക്കത്ത് ലഭിച്ച ആയിരക്കണക്കിന്‌ എഞ്ചിനീയര്‍മാര്‍ക്ക്‌ ബിപിഒ ജോലി നല്‌കിയത്‌ സാമ്പത്തിക മാന്ദ്യം മൂലമാണെന്ന്‌ വിപ്രോ അറിയിച്ചു.

തീരെ കുറഞ്ഞ ശമ്പളത്തിലാണ് ഈ എഞ്ചിനീയര്‍മാരെ വിപ്രോ ബിപിഒ ജോലിയ്‌ക്കായി നിയോഗിച്ചിട്ടുള്ളത്‌.

സൈറ്റ്‌ എഞ്ചിനീയര്‍മാരായി ജോലി നല്‌കാമെന്ന്‌ നേരത്തെ കത്ത്‌ കിട്ടിയിരുന്നെങ്കിലും കുറഞ്ഞ ശമ്പളത്തില്‍ ബിപിഒ ജോലിയ്‌ക്ക്‌ ചേരാനുള്ള ഉത്തരവ്‌ ലഭിച്ചതിനെ തുടര്‍ന്ന്‌ കൊല്‍ക്കത്തയിലെ വിപ്രോ ആസ്ഥാനത്തിന്‌ മുന്നില്‍ കഴിഞ്ഞ ദിവസം നൂറ്‌ കണക്കിന്‌ ഉദ്യോഗാര്‍ത്ഥികള്‍ പ്രതിഷേധ പ്രകടനം നടത്തിയിരുന്നു.

സാമ്പത്തിക രംഗത്ത്‌ തുടരുന്ന അനിശ്ചിതാവസ്ഥ മൂലം എല്ലാ എഞ്ചിനീയര്‍മാരെയും ഉള്‍ക്കൊള്ളിയ്‌ക്കാന്‍ കഴിയാത്തതിനാല്‍ ജോലി ഓപ്‌ഷനാണ്‌ ഇവര്‍ക്ക്‌ നല്‌കിയതെന്ന്‌ വിപ്രോ വൈസ്‌ പ്രസിഡന്റ്‌ പ്രദീപ്‌ ബഹിര്‍വാനി അറിയിച്ചു.

കാമ്പസ്‌ റിക്രൂട്ട്മെന്റിലൂടെ 13,500 പേര്‍ക്കാണ്‌ വിപ്രോ ജോലി വാഗ്‌ദാനം നല്‌കിയിരുന്നത്‌. എന്നാല്‍ സാമ്പത്തിക മാന്ദ്യം മൂലം ജോലിയിലേക്ക്‌ പ്രവേശിയ്‌ക്കാനുള്ള കാലതാമസം ഉണ്ടാകുമെന്നതിനാല്‍ ബിപിഒ സര്‍വീസിലേക്ക്‌ പെട്ടെന്ന്‌ പ്രവേശിക്കാനുള്ള ഓപ്‌ഷന്‍ നല്‌കുകയായിരുന്നുവെന്ന്‌ ബഹിര്‍വാനി വ്യക്തമാക്കി.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X