Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇന്ത്യയെ മോചിപ്പിക്കാന്‍ ലഷ്കര്‍

മുംബൈ : മുസ്ലീംഗങ്ങള്‍ക്കെതിരെ നടത്തുന്ന അതിക്രമങ്ങള്‍ അവസാനിപ്പിച്ച് അവരില്‍ നിന്ന് പിടിച്ചെടുത്ത പ്രദേശങ്ങള്‍ പലിശ സഹിതം മടക്കി നല്‍കുന്നതു വരെ ഇന്ത്യയില്‍ അക്രമം തുടരുമെന്ന് ഭീകര സംഘടന.

മുംബൈ കൂട്ടക്കൊല കഴിഞ്ഞയുടനെ മുജാഹിദ്ദീന്‍ ഹൈദരാബാദ് ഡെക്കാന്‍ എന്ന ഭീകര സംഘടനയുടെ പേരില്‍ അയച്ച് ഇമെയില്‍ സന്ദേശത്തിലാണ് ഈ മുന്നറിയിപ്പുളളത്.

ഹിന്ദിയിലുളള ഒരു ഓഡിയോ ഫയലാണ് ഇമെയിലായി വന്നത്. ശബ്ദം തിരിച്ചറിയുന്ന സോഫ്റ്റ്വെയറുകള്‍ ഉപയോഗിച്ച് വിശകലനം ചെയ്തതില്‍ നിന്ന് പാകിസ്താന്‍ ഉച്ചാരണ ശൈലിയും പ്രയോഗങ്ങളും ഇന്റലിജെന്‍സ് വൃത്തങ്ങള്‍ തിരിച്ചറി‍ഞ്ഞിട്ടുണ്ട്.

"1947 മുതല്‍ ഹിന്ദുക്കള്‍ തുടര്‍ന്നു വരുന്ന പ്രവര്‍ത്തനങ്ങളുടെ പ്രതികരണമാണ് ഈ ആക്രമണം. പ്രവര്‍ത്തനങ്ങളുടെയല്ല, പ്രതിപ്രവര്‍ത്തനങ്ങളുടെ കാലമാണ് ഇനി. അത് വീണ്ടും വീണ്ടും ഉണ്ടാകും. നേരിട്ട ഓരോ അതിക്രമത്തിനും പകരം ചോദിക്കുന്നതു വരെ ഇതു തുടരുകയും ചെയ്യും".

"ഖുറാനും ഹാദിത്തുമനുസരിച്ച് ജീവിക്കാന്‍ മുസ്ലിങ്ങള്‍ക്ക് അവരുടേതായ സ്വതന്ത്ര രാജ്യം കിട്ടുന്നതു വരെ ആക്രമണങ്ങള്‍ തുടരും. ഞങ്ങളില്‍ നിന്ന് കയ്യടക്കിയ പ്രദേശങ്ങള്‍ തിരികെ നല്‍കുന്നതു വരെ ഇതു തുടരും. ഓരോ മരണത്തിനും പ്രതികാരമാകുന്നതു വരെ ഇതു തുടരും". സന്ദേശം തുടരുന്നു.

ജുനഗഡും ഹൈദരാബാദും ഇന്ത്യയില്‍ നിന്ന് മോചിപ്പിക്കുകയാണ് തങ്ങളുടെ ലക്ഷ്യമെന്ന് ലഷ്കര്‍ ഇ തോയ്ബ പലതവണ പ്രഖ്യാപിച്ചിട്ടുണ്ട്. മുസ്ലിം അധീനതയിലുണ്ടായിരുന്ന ഈ പ്രദേശങ്ങള്‍ ഇന്ത്യ കീഴടക്കിയതാണെന്നാണ് അവര്‍ പ്രചരിപ്പിക്കുന്നത്.

സ്വാതന്ത്ര്യം കിട്ടിയ വേളയില്‍ ഇന്ത്യ ബലം പ്രയോഗിച്ച് ഹൈദരാബാദ് കയ്യടക്കുകയായിരുന്നുവെന്ന് ലഷ്കറിന്റെ പ്രസിദ്ധീകരണങ്ങള്‍ വാദിക്കുന്നു. മരണം വരെ ഇന്ത്യയുമായി പൊരുതുകയാണ് തങ്ങളുടെ ലക്ഷ്യമെന്നാണ് ലഷ്കര്‍ ഇ തോയിബയുടെ പ്രസിദ്ധീകരണങ്ങള്‍ വ്യക്തമാക്കുന്നത്.

2000 ഫെബ്രുവരിയില്‍ പാകിസ്താനിലെ മുര്‍ഡികെയില്‍ നടന്ന ത്രിദിന കണ്‍വെന്‍ഷനില്‍ പങ്കെടുത്ത് ലഷ്കര്‍ ഇ തോയിബ തലവന്‍ ഹാഫിസ് മൊഹമ്മദ് സയീദ് ഇക്കാര്യം വ്യക്തമാക്കിയിട്ടുണ്ട്. ജുനാഗഡിലും ഹൈദരാബാദിലും ഇന്ത്യന്‍ ഭരണം അവസാനിപ്പിക്കുന്നതിനുളള പോരാട്ടങ്ങള്‍ സംഘടനയുടെ മുന്‍ഗണനയിലുളള അജണ്ടയാണ്.

അവിശ്വാസികളുടെ ഭരണം അവസാനിപ്പിച്ച് രാജ്യം കീഴടക്കി അവരില്‍ നിന്ന് ജസിയ ഈടാക്കുന്നതു വരെ പോരാട്ടം അനിവാര്യമാണെന്ന് 1999ല്‍ ലഷ്കര്‍ ഇ തോയിബ അസന്നിദ്ധമായി പ്രഖ്യാപിച്ചു. ലഷ്കറിന്റെ പിതൃസംഘടനയായ മര്‍കസ് ദവാ വല്‍ ഇര്‍ഷാദിന്റെ 1999 നവംബര്‍ സമ്മേളനത്തിലും ഇക്കാര്യം തന്നെയായിരുന്നു മുഖ്യ ചര്‍ച്ചാ വിഷയം.

"ഇന്ത്യയുമായി പോരാടാന്‍ ദൈവം ആഗ്രഹിക്കുന്നുവെന്ന കാര്യം ഞാന്‍ പ്രഖ്യാപിക്കുന്നു. ഇന്ത്യ മുഴുവന്‍ പാകിസ്താനില്‍ ലയിക്കുന്നതു വരെ നാം വിശ്രമിക്കുകയില്ല", ഹാഫിസ് സയീദ് 1999 സമ്മേളനത്തില്‍ പ്രഖ്യാപിച്ചു.

"നമുക്കറിയാവുന്നതു പോലെ ഹിന്ദുക്കള്‍ ജന്മനാ ബനിയ സ്വഭാവമുളളവരാണ്. മറ്റുളളവരെ ഉപജീവിച്ച് ജീവിക്കാന്‍ മാത്രം അറിയുന്നവരാണ് അവര്‍. സ്വന്തം ചരിത്രം മറക്കാത്ത വര്‍ഗമാണ് ഞങ്ങളെന്ന് അവരോട് പറയാന്‍ ഞങ്ങള്‍ ആഗ്രഹിക്കുന്നു. അത് എപ്പോഴും അഫ്ഗാനിസ്താനും ഇറാഖും ഫലസ്തീനും സോമാലിയയും കശ്മീരുമൊന്നും മറക്കുന്നവരല്ല ഞങ്ങള്‍".

പാകിസ്താനിലെ ഇസ്ലാമിക പ്രചാരകര്‍ നിരന്തരം ബനിയകള്‍ക്കെതിരെ ശകാരം ചൊരിയാറുണ്ട്. ഹിന്ദുക്കളെ മുഴുവന്‍ ബനിയ എന്നാണ് അവര്‍ സംബോധന ചെയ്യുന്നത്. നവാ ഇ വാക്ത് എന്ന പത്രത്തില്‍ 2004 നവംബര്‍ ആറിന് എഴുതിയ ലേഖനത്തില്‍ പത്രപ്രവര്‍ത്തകനായ ഷൗക്കത്ത് നവാസ് പറയുന്നതിങ്ങനെയാണ്.

ഇരട്ടത്താപ്പു കാണിക്കുന്നവരാണ് ഹിന്ദു ബനിയക്കാര്‍. പണപ്പിരിവിനു വേണ്ടി അവര്‍ താജ് മഹല്‍ സംരക്ഷിക്കും. എന്നിട്ട് പളളികള്‍ ഒന്നൊന്നായി പൊളിച്ചു കളയും. പണം ചുരത്തുന്ന പശുവാണ് ഹിന്ദുക്കള്‍ക്ക് താജ് മഹല്‍. അതുകൊണ്ടാണ് അത്യാഗ്രഹികളായ ഹിന്ദുക്കള്‍ അത് സംരക്ഷിച്ചു നിര്‍ത്തുന്നത്.

ഇത് ഞങ്ങളുടെ ഇന്നിംഗ്സാണെന്ന് വ്യക്തമാക്കിയാണ് ഇമെയില്‍ സന്ദേശം അവസാനിപ്പിക്കുന്നത്. "ഈ ഇന്നിംഗ്സ് നിഷ്ഫലമാക്കാന്‍ ഞങ്ങള്‍ അനുവദിക്കില്ല. അളളാഹു പഠിപ്പിച്ച മാര്‍ഗത്തിലൂടെ ഞങ്ങളിത് തുടരും. ഞങ്ങളുടെ മുന്നറിയിപ്പുകള്‍ ഇന്ത്യയിലെ സര്‍ക്കാര്‍ മാനിക്കുന്നില്ലെന്ന് ഞങ്ങള്‍ക്കറിയാം. മുംബൈയിലെ ജീവിക്കുന്ന ഉദാഹരണം പോലെയുളള പ്രവൃത്തികളാണ് ഇനി ഞങ്ങളുടെ മുന്നറിയിപ്പുകള്‍".

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+