Get Updates
Get notified of breaking news, exclusive insights, and must-see stories!

സംയുക്ത അന്വേഷണത്തിന്‌ തയ്യാര്‍: പാകിസ്‌താന്‍

ദില്ലി: മുംബൈ ഭീകരാക്രമണത്തില്‍ സംയുക്ത അന്വേഷണത്തിന്‌ തയാറാണെന്ന്‌ പാകിസ്‌താന്‍ അറിയിച്ചു. ഇതിനായി ഉടന്‍തന്നെ സംയുക്ത അന്വേഷണ സംവിധാനവും സംയുക്ത കമ്മീഷനും രൂപീകരിക്കണമെന്ന്‌ പാക്‌ വിദേശകാര്യമന്ത്രി ഷാ മുഹമ്മദ്‌ ഖുറേഷി പറഞ്ഞു.

ഇന്ത്യയുടെ നയതന്ത്ര പ്രതിഷേധ രേഖയ്‌ക്കുള്ള പ്രതികരണം തയ്യാറാക്കി വരുകയാണെന്ന്‌ പാക്‌ വിദേശകാര്യമന്ത്രി ഷാ മുഹമ്മദ്‌ ഖുറേഷി ഇസ്ലാമബാദില്‍ പറഞ്ഞു. രേഖ പരിശോധിച്ചശേഷം യുക്തമായ തീരുമാനമെടുക്കുമെന്ന്‌ വാര്‍ത്താവിനിമയ മന്ത്രി ഷെറി റഹ്മാനും അറിയിച്ചു.

പാക്‌ പ്രധാനമന്ത്രി യൂസഫ്‌ റാസ ഗിലാനിയുടെ അധ്യക്ഷതയില്‍ മന്ത്രിസഭയിലെ മുഴുവന്‍ നേതാക്കളും യോഗം ചേര്‍ന്ന്‌ സ്ഥിതിഗതികള്‍ വിലയിരുത്തി. ഇന്ത്യയുമായുള്ള സംഘര്‍ഷം ലഘൂകരിക്കാന്‍ സംയുക്ത അന്വേഷണം ഉള്‍പ്പെടെയുള്ള നടപടികള്‍ക്ക്‌ പ്രധാനമന്ത്രിയെ ചുമതലപ്പെടുത്തിയിട്ടുണ്ട്‌.

പാകിസ്‌താനെതിരെ സൈനിക നടപടി സ്വീകരിക്കുന്നതിനെക്കുറിച്ച്‌ ഇന്ത്യ ഇപ്പോള്‍ ചിന്തിക്കുന്നില്ലെന്ന് കേന്ദ്ര വിദേശകാര്യമന്ത്രി പ്രണബ്‌ മുഖര്‍ജി വ്യക്തമാക്കിയിട്ടുണ്ട്‌. എന്നാല്‍ മുംബൈ ഭീകരാക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ ലഷ്കര്‍ ഇ തൊയ്ബയുടെ തലവന്‍ ഹാഫിസ്‌ മുഹമ്മദ്‌ ഉള്‍പ്പെടെ 20 പ്രമുഖ തീവ്രവാദി നേതാക്കളെ വിട്ടുതരണമെന്ന്‌ പാകിസ്‌താനോട്‌ ആവശ്യപ്പെട്ടിട്ടുണ്ടെന്നും പ്രണബ്‌ പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+