പട്ടിയെന്ന് വിളിച്ചിട്ടില്ല: ഉണ്ണികൃഷ്‌ണന്‍
ബാംഗ്ലൂര്‍: മുഖ്യമന്ത്രിയോട് താന്‍ അപമര്യാദയായി പെരുമാറിയിട്ടില്ലെന്ന് മുംബൈ ഭീകരാക്രമണത്തില്‍ വീരമൃത്യു വരിച്ച സന്ദീപിന്റെ പിതാവ് ഉണ്ണികൃഷ്‌ണന്‍.
താന്‍ ആരെയും 'പട്ടി' എന്ന് വിളിച്ചിട്ടില്ല. 'പോടാ' എന്ന് പറഞ്ഞത് സന്ദീപിന്റെ സുഹൃത്തായ എന്‍എസ്‌ജി കമാന്‍ഡയോടാണെന്നും അദ്ദേഹം പറഞ്ഞു.
രാഷ്ട്രീയക്കാരെ കാണാന്‍ താത്‌പര്യമില്ലെന്ന് ഉണ്ണികൃഷ്‌ണന്‍ അറിയിച്ചതിന് പിന്നാലെ വിഎസും കോടിയേരിയും സന്ദീപിന്റെ വീട്ടിലെത്തിയത് ഉണ്ണികൃഷ്‌ണനെ ഏറെ പ്രകോപിപ്പിച്ചിരുന്നു.
വളരെ രൂക്ഷമായ രീതിയിലായിരുന്നു അദ്ദേഹം മന്ത്രിമാരോട് പെരുമാറിയത്. പിന്നീട് ഉണ്ണികൃഷ്‌ണന്റെ പെരുമാറ്റത്തെക്കുറിച്ച് മുഖ്യമന്ത്രി നടത്തിയ പ്രസ്‌താവനയാണ് വന്‍ വിവാദത്തിലേക്ക് വഴി തെളിയിച്ചത്.












Click it and Unblock the Notifications