Get Updates
Get notified of breaking news, exclusive insights, and must-see stories!

മകന്‍ ഒളിച്ചോടിയതിന്‌ അമ്മയെ നഗ്നയാക്കി

ജാജ്‌പൂര്‍(ഒറീസ): അയല്‍വാസിയായ പെണ്‍കുട്ടിയുമായി മകന്‍ ഒളിച്ചോടിയതിന്‌ അമ്മയെ നഗ്നയാക്കി പൊതുസ്ഥലത്ത്‌ നടത്തിച്ചു. ഒറീസയിലെ ബിന്‍ജാപൂര്‍ മണ്ഡലത്തിലെ ജാജ്‌പൂരിലാണ്‌ സംഭവം നടന്നത്‌. നവംബര്‍ 24നാണ്‌ നാല്‍പ്പത്തിയഞ്ചുവയസ്സുള്ള ശാന്തിലത ഖാന്ത്വാലിന്റെ മകന്‍ അയല്‍വീട്ടിലെ പെണ്‍കുട്ടിയ്‌ക്കൊപ്പം ഒളിച്ചോടിയത്‌.

തുടര്‍ന്ന്‌ പെണ്‍കുട്ടിയുടെ വീട്ടുകാരും ചില ഗ്രാമവാസികളും കൂടി ഇവരുടെ മകനെ അന്വേഷിച്ച്‌ വീട്ടിലെത്തി. സംഭവത്തെക്കുറിച്ചും മകനിപ്പോള്‍ എവിടെയാണെന്നും തനിയ്‌ക്കറിയില്ലെന്ന്‌ പറഞ്ഞ സ്‌ത്രീയെ ഇവര്‍ ബലംപ്രയോഗിച്ച്‌ നഗ്നയാക്കി തെരുവില്‍ നടത്തുകയായിരുന്നു.

തുടര്‍ന്ന്‌ ഇവരുടെ കൈകാലുകള്‍ കൂട്ടിക്കെട്ടുകയും ഗ്രാമവാസികളിലൊരാള്‍ ഇവരുടെ വായില്‍ മൂത്രമൊഴിയ്‌ക്കുകയും ചെയ്‌തിരുന്നുവത്രേ. പിന്നീട്‌ ബോധരഹിതയായപ്പോള്‍ ജനക്കൂട്ടം ഇവരെ ഉപേക്ഷിച്ചുപോവുകയായിരുന്നു.

സംഭവത്തെക്കുറിച്ച്‌ ഇവര്‍ പിന്നീട്‌ പൊലീസില്‍ പരാതിപ്പെട്ടെങ്കിലും കുറ്റക്കാര്‍ക്കെതിരെ നടപടിയൊന്നും ഉണ്ടായില്ല. മാത്രമല്ല കുറ്റക്കാര്‍ക്കെതിരെ കേസ്‌ രജിസ്റ്റര്‍ ചെയ്യാന്‍ പോലും തയ്യാറാകാതിരുന്ന പൊലീസ്‌ അവരുമായി ഒത്തുതീര്‍പ്പിലെത്താന്‍ ഇവരെ നിര്‍ബന്ധിക്കുകയും ചെയ്‌തിട്ടുണ്ടത്രേ.പൊലീസിന്റെ അനാസ്ഥയെത്തുടര്‍ന്ന്‌ ശാന്തിലത ഇപ്പോള്‍ കോടതിയെ സമീപിച്ചിരിക്കുകയാണ്‌.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+