Get Updates
Get notified of breaking news, exclusive insights, and must-see stories!

ലീഗ്‌, സിപിഎം ഓഫീസുകളില്‍ ബോംബ്‌ സ്‌ഫോടനം

കോഴിക്കോട്‌: ജില്ലയില്‍ രണ്ടിടത്തായി സിപിഎം, മുസ്ലിം ലീഗ്‌ ഓഫീസുകളില്‍ ബുധനാഴ്‌ച പുലര്‍ച്ചെ ബോംബ്‌ സ്‌ഫോടനങ്ങളുണ്ടായി. തിക്കോടിയിലെ പള്ളിക്കര ലീഗ്‌ ഓഫീസിലും കൊയിലാണ്ടിയില്‍ നിര്‍മാണത്തിലിരിക്കുന്ന സിപിഎം ഏരിയാ കമ്മിറ്റി ഓഫീസിലുമാണ്‌ സ്‌ഫോടനങ്ങളുണ്ടായത്‌.

പള്ളിക്കരയിലെ ലീഗ്‌ ഓഫീസ്‌ സ്‌ഫോടനത്തില്‍ ഭാഗികമായി തകര്‍ന്നിട്ടുണ്ട്‌. ഇവിടെനിന്നും പൊലീസ്‌ ഒരു പൊട്ടാത്ത ബോംബ്‌ കണ്ടെടുത്തിട്ടുണ്ട്‌. മൂന്നു നിലകളിലായി നിര്‍മ്മാണം നടന്നുകൊണ്ടിരിക്കുന്ന സിപിഎം ഓഫീസിന്‌ സ്‌ഫോടനത്തില്‍ കാര്യമായ കേടുപാടുകള്‍ പറ്റിയിട്ടില്ല. ഇവിടെനിന്നും പൊട്ടാത്ത മൂന്ന്‌ ബോംബുകള്‍ കണ്ടെത്തി.

സ്‌ഫോടനവുമായി ബന്ധപ്പെട്ട്‌ ഇരു പാര്‍ട്ടികളും പരസ്‌പരം പഴിചാരുകയാണ്‌. ഓഫീസ്‌ തകര്‍ത്തതില്‍ പ്രതിഷേധിച്ച്‌ ലീഗുകാര്‍ പള്ളിക്കരയില്‍ ഹര്‍ത്താല്‍ ആചരിക്കുകയാണ്‌. രണ്ടുദിവസമായി തുടങ്ങിയ ലീഗ്‌-സിപിഎം സംഘട്ടനം സ്‌ഫോടനങ്ങളോടെ രൂക്ഷമായിരിക്കുകയാണ്‌.

ഇക്കഴിഞ്ഞ ദിവസങ്ങളിലുണ്ടായ അക്രമങ്ങളില്‍ സിപിഎമ്മിന്റെ നിലവിലുള്ള ഏരിയാകമ്മിറ്റി ഓഫിസിനുനേരെയും കൊയിലാണ്ടി ടൗണിലെ ലീഗ്‌ ഓഫീസിന്‌ നേരെയും ആക്രമണമുണ്ടായിരുന്നു.

ഇതേത്തുടര്‍ന്ന്‌ ചൊവ്വാഴ്‌ച സിപിഎം സംസ്ഥാന സെക്രട്ടറി പിണറായി വിജയനും ലീഗ്‌ സംസ്ഥാന സെക്രട്ടറി എം.കെ മുനീറും സംഭവസ്ഥലത്തെത്തി സ്ഥിതിഗതികള്‍ വിലയിരുത്തിയിരുന്നു. സംഘര്‍ഷമുള്ള പ്രദേശങ്ങളില്‍ വന്‍ പൊലീസ്‌ സേനയെ വിന്യസിച്ചിട്ടുണ്ട്‌.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+