കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അഭയ: സിബിഐ പ്രതികളെ പീഡിപ്പിക്കുന്നുവെന്ന്‌ അതിരൂപത

  • By Staff
Google Oneindia Malayalam News

കോട്ടയം: അഭയ കേസില്‍ അറസ്‌റ്റിലായ ഫാദര്‍ ജോസ്‌ പുതൃക്ക, ഫാദര്‍ തോമസ്‌ കോട്ടൂര്‍, സിസ്‌റ്റര്‍ സെഫി എന്നിവരെ സിബിഐ മാനസികമായി പീഡിപ്പിക്കുകയാണെന്ന്‌ കോട്ടയം അതിരൂപത ആരോപിച്ചു.

മുന്‍കൂട്ടി തയ്യാറാക്കിയ തിരക്കഥ പൂര്‍ത്തിയാക്കാനുള്ള നെട്ടോട്ടമാണ്‌ സിബിഐ നടത്തുന്നത്‌. അറസ്റ്റിലായവര്‍ കോടതിയില്‍ വെളിപ്പെടുത്തിയ കാര്യങ്ങള്‍ ഇതാണ്‌ സൂചിപ്പിക്കുന്നത്‌- രൂപത പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പില്‍ പറയുന്നു.

ഇരുട്ടുമുറിയില്‍ മൂന്നു ദിവസം താമസിപ്പിച്ചെന്നും ഉറങ്ങാന്‍ സമ്മതിക്കാതെ ചോദ്യം ചെയ്‌തുവെന്നുമുള്ള വെളിപ്പെടുത്തല്‍ നടുക്കമുള്ളവാക്കുന്നതാണ്. ക്രൂരമായ മാനസിക പീഡനം നടത്തി കുറ്റകൃത്യം സമ്മതിപ്പിക്കാനുള്ള ഗൂഢശ്രമങ്ങളാണ്‌ സിബിഐ നടത്തിക്കൊണ്ടിരിക്കുന്നത്‌- രൂപത ആരോപിച്ചു.

11 ദിവസം കസ്റ്റഡിയിലായിരുന്ന കന്യാസ്‌ത്രീയെ സഭാവസ്‌ത്രം മാറ്റി സിവില്‍ ഡ്രസ്‌ ധരിപ്പിച്ച്‌ പരിശോധനയ്‌ക്ക്‌ വിധേയയാക്കിയ നടപടി മനുഷ്യാവകാശ ലംഘനമാണ്‌. പലവട്ടം ചോദ്യം ചെയ്യപ്പെട്ട മോഷ്ടാവിന്റെ സാക്ഷിമൊഴി ഈ കേസില്‍ രേഖപ്പെടുത്തിയത്‌ സിബിഐയുടെ പാപ്പരത്തമാണ്‌ വെളിവാക്കുന്നത്‌.

ഈ തിരക്കഥയിലെ അടുത്ത കഥാപാത്രം ആരാണെന്ന്‌ കാത്തിരിക്കുകയാണെന്ന്‌ ജാഗ്രതാ സമിതിയുടെ പേരില്‍ പുറത്തിറക്കിയ അതിരൂപതാ പത്രക്കുറിപ്പില്‍ പറയുന്നു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X