Get Updates
Get notified of breaking news, exclusive insights, and must-see stories!

വിഎസ്‌ കേരളത്തിന്‌ അപമാനം: ഉമ്മന്‍ചാണ്ടി

ഇതിനെതിരെ ശക്തമായ പ്രതിഷേധവുമായി മുന്നോട്ടുപോകുമെന്നും അദ്ദേഹം വ്യക്തമാക്കി. പ്രതിപക്ഷ ബഹളത്തെത്തുടര്‍ന്ന്‌ സഭാ നടപടികള്‍ നിര്‍ത്തിവച്ചശേഷം മാധ്യമപ്രവര്‍ത്തകരോട്‌ സംസാരിക്കുകയായിരുന്നു ഉമ്മന്‍ചാണ്ടി.

മുഖ്യമന്ത്രി രാജിവയ്‌ക്കാതെ പ്രശ്‌നം അവസാനിക്കില്ല. വിഎസിന്‌ സമനില തെറ്റിയിരിക്കുകയാണ്‌. ചെയ്‌ത തെറ്റില്‍ ഖേദം പ്രകടിപ്പിക്കാന്‍ നല്ലൊരു അവസരമായിരുന്നു ലഭിച്ചത്‌ എന്നാല്‍ അത്‌ അദ്ദേഹം വേണ്ടവിധം പ്രയോജനപ്പെടുത്തിയില്ല- ഉമ്മന്‍ചാണ്ടി പറഞ്ഞു.

സന്ദീപിന്റെ കുടുംബത്തോട്‌ വിഎസ്‌ മാപ്പുപറയുമെന്ന്‌ കരുതിയാണ്‌ എല്ലാവരും സഭയിലെത്തിയത്‌.ഇതിന്‌ വിപരീതമായി മാധ്യമങ്ങള്‍ മനപ്പൂര്‍വ്വം സൃഷ്ടിച്ച തെറ്റിദ്ധാരണയാണെന്നും അതില്‍ ഖേദം പ്രകടിപ്പിക്കുന്നുവെന്നുമാണ്‌ അദ്ദേഹം പറഞ്ഞത്‌.

തെറ്റിനുമേല്‍ അദ്ദേഹം വീണ്ടും തെറ്റുചെയ്‌തിരിക്കുന്നു. സ്വന്തം പാര്‍ട്ടി നേതൃത്വം വരെ വിമര്‍ശിക്കുമ്പോഴും വിഎസ്‌ തെറ്റില്‍ത്തന്നെ ഉറച്ച്‌ നില്‍ക്കുകയാണ്‌ ചെയ്യുന്നതെന്നും അദ്ദേഹം ആരോപിച്ചു.

ഈ മുഖ്യമന്ത്രി കേരളത്തിന്‌ ലജ്ജാകരമാണ്‌. ജനങ്ങളോട്‌ ഏതെങ്കിലും തരത്തിലുള്ള ഉത്തരവാദിത്തമുണ്ടെങ്കില്‍ അദ്ദേഹം രാജിവച്ച്‌ ഒഴിയണം. പട്ടിയുടെ കഴുത്തില്‍ മുഖ്യമന്ത്രിയുടെ ചിത്രം തൂക്കി ബിജെപി നടത്തിയ പ്രതിഷേധം തെറ്റാണെന്നും ഉമ്മന്‍ ചാണ്ടി പറ‍ഞ്ഞു.

കേരളത്തെയും ജനങ്ങളെയും അപമാനിക്കാനല്ലാതെ വിഎസിന്‌ കൂടുതലൊന്നും കഴിയില്ലെന്ന്‌ കേരള കോണ്‍ഗ്രസ്‌ നേതാവ്‌ കെഎം മാണി പറഞ്ഞു. സഭയില്‍ അദ്ദേഹം ഒരു മുതിര്‍ന്ന നേതാവിന്‌ ചേരാത്ത തരത്തിലുള്ള അശ്ലീലവാക്കുകളാണ്‌ ഉപയോഗിച്ചതെന്നും അദ്ദേഹം കുറ്റപ്പെടുത്തി. പ്രതിഷേധം ശക്തമാക്കുന്നതിന്റെ ഭാഗമായി പ്രതിപക്ഷാംഗങ്ങള്‍ സഭാ കവാടത്തില്‍ കുത്തിയിരിപ്പ്‌ നടത്തി.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+