Get Updates
Get notified of breaking news, exclusive insights, and must-see stories!

പ്രസ്താവനയില്‍ മുഖ്യമന്ത്രിയ്ക്ക് ഖേദമില്ല

തിരുവനന്തപുരം: സന്ദീപ്‌ ഉണ്ണികൃഷ്‌ണന്റെ വസതിയിലുണ്ടായ സംഭവങ്ങളെക്കുറിച്ച്‌ താന്‍ നടത്തിയ പരാമര്‍ശത്തില്‍ ജനങ്ങള്‍ക്ക് വിഷമമുണ്ടായിട്ടുണ്ടെങ്കില്‍ അതില്‍ താന്‍ ഖേദിയ്ക്കുന്നു എന്ന് മുഖ്യമന്ത്രി നിയമസഭയില്‍ പറഞ്ഞു. എന്നാല്‍ പ്രസ്താവനയില്‍ മുഖ്യമന്ത്രി വി എസ് അച്ചുതാനന്ദന്‍ ഖേദം പ്രകടിപ്പിച്ചില്ല.

തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ ഈ വിഷയം സംബന്ധിച്ച് അവതരിപ്പിച്ച അടിയന്തര പ്രമേയത്തിന് മറുപടി പറയുകയായിരുന്നു മുഖ്യമന്ത്രി. തന്റെ പരാമര്‍ശം മാധ്യമങ്ങള്‍ വളച്ചൊടിയ്‌ക്കുകയായിരുന്നുവെന്ന്‌ അദ്ദേഹം നിയമസഭയില്‍ വ്യക്തമാക്കി. ഇത്‌ ജനങ്ങളില്‍ തെറ്റിദ്ധാരണയുണ്ടാക്കി.

സന്ദീപ്‌ ഉണ്ണികൃഷ്‌ണന്റെ വീട്ടുകാരുടെ പ്രതികരണം ആസൂത്രിതമായിരുന്നുവോയെന്ന്‌ സംശയിക്കുന്നതായും മുഖ്യമന്ത്രി സഭയില്‍ പറഞ്ഞു. താന്‍ ആരെയും മനപൂര്‍വം വിഷമിയ്‌പ്പിക്കണം എന്ന്‌ കരുതിയിരുന്നില്ല. സന്ദീപിന്റെ പിതാവിന്റെ പ്രതികരണം ശരിയായിരുന്നില്ലായെന്നാണ്‌ താന്‍ ഉദ്ദേശിച്ചത്‌.

'പട്ടി' പ്രയോഗം താന്‍ നടത്തിയതല്ല. തന്റെ വാക്കുകളെ മാധ്യമങ്ങള്‍ വളച്ചൊടിയ്‌ക്കുകയായിരുന്നു. (എല്ലാ ടെലിവിഷന്‍ ചാനലുകളിലും ജനങ്ങള്‍ കണ്ട ഈ 'പട്ടി പ്രയോഗം' താന്‍ നടത്തിയിട്ടില്ലെന്ന് വി എസ് പറയുന്നതിന്റെ അര്‍ത്ഥം മനസ്സിലാവുന്നില്ല.)

ജനങ്ങള്‍ക്ക്‌ താന്‍ കാരണം വിഷമമുണ്ടായതില്‍ ദുഖമുണ്ട്‌‌. സന്ദീപിന്റെ പിതാവിനെ താന്‍ അപമാനിച്ചുവെന്ന്‌ പ്രചരിപ്പിയ്‌ക്കുന്നതിന്‌ പിന്നില്‍ ഗൂഢാലോചനയുണ്ടെന്നും അദ്ദേഹം ആരോപിച്ചു. മുഖ്യമന്ത്രിയുടെ ഖേദപ്രകടനത്തില്‍ തൃപ്‌തരാകാത്ത പ്രതിപക്ഷം സഭയുടെ നടുത്തളത്തിലിറങ്ങി ബഹളം തുടരുകയാണ്‌.

മുഖ്യമന്ത്രി മാപ്പു പറയണമെന്ന പോസ്‌റ്ററുകളുമായാണ്‌ പ്രതിപക്ഷം ബുധനാഴ്‌ച രാവിലെ നിയമസഭയിലെത്തിയിരുന്നത്‌. മുഖ്യമന്ത്രിയുടെ ഈഗോയാണ്‌ ഇതിലൂടെ വെളിപ്പെട്ടതെന്ന്‌ അടിയന്തപ്രമേയത്തിന്‌ നോട്ടീസ്‌ നല്‌കിയ തിരുവഞ്ചൂര്‍ രാധാകൃഷ്‌ണന്‍ ആരോപിച്ചു.

ദേശീയ ശ്രദ്ധ നേടിയ സംഭവം സഭയ്‌ക്കുള്ളില്‍ ഭരണപക്ഷത്തെ അടിയ്‌ക്കാനുള്ള വടിയായി പ്രതിപക്ഷം ഉപയോഗിക്കുമെന്ന്‌ നേരത്തെ തന്നെ ഉറപ്പായിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+