Get Updates
Get notified of breaking news, exclusive insights, and must-see stories!

പ്രതിപക്ഷ ബഹളം : സഭ പിരിഞ്ഞു

തിരുവനന്തപുരം: വിവാദ പ്രസ്‌താവനയില്‍ മുഖ്യമന്ത്രി നടത്തിയ ഖേദ പ്രകടനത്തില്‍ തൃപ്‌തരാകാതെ പ്രതിപക്ഷം നിയമസഭയില്‍ ബഹളം വെച്ചു. ബഹളം രൂക്ഷമായപ്പോള്‍ സ്‌പീക്കര്‍ നടപടികള്‍ പൂര്‍ത്തിയാക്കി സഭ ബുധനാഴ്‌ചത്തേക്ക്‌ പിരിയുകയാണെന്ന്‌ അറിയിച്ചു.സംഭവത്തില്‍ മുഖ്യമന്ത്രി നിരുപാധികം മാപ്പ്‌ പറയണമെന്നായിരുന്നു പ്രതിപക്ഷത്തിന്റെ ആവശ്യം.

ഏകീകൃത ശക്തിയായി ഇന്ത്യ ഉറച്ചു നില്‌ക്കുന്നത് അമേരിക്കന്‍ സാമ്രാജ്യശക്തികള്‍ക്കും അവരുടെ ആശ്രിതരായവര്‍ക്കും ആശങ്കയുണ്ടാക്കുന്നുണ്ട്‌.

അവരുടെ പ്രേരണയാല്‍ ബിജെപിയും കോണ്‍ഗ്രസും വലതുപക്ഷ മാധ്യമങ്ങളും തന്റെ പ്രസ്‌താവനയെ വളച്ചൊടിയ്‌ക്കുകയായിരുന്നു. മേജര്‍ സന്ദീപ്‌ ഉണ്ണികൃഷ്‌ണന്റെ കുടുംബത്തിന്‌ അര്‍ഹമായ എല്ലാ ബഹുമാനവും സംസ്ഥാന സര്‍ക്കാര്‍ നല്‌കുന്നുണ്ട്‌. തന്റെ പ്രസ്‌താവന ജനങ്ങള്‍ക്ക്‌ ദുഖമുണ്ടാക്കിയിട്ടുണ്ടെങ്കില്‍ ഖേദം പ്രകടിപ്പിയ്‌ക്കുന്നുവെന്നുമാണ്‌ മുഖ്യമന്ത്രി സഭയില്‍ വിശദീകരിച്ചത്‌.

ഇതേ തുടര്‍ന്ന്‌ പ്രതിപക്ഷ നേതാവ്‌ ഉമ്മന്‍ ചാണ്ടി സംസാരിയ്‌ക്കാന്‍ എണീറ്റപ്പോള്‍ ഭരണപക്ഷം ബഹളം തുടങ്ങി. പ്രതിപക്ഷ നേതാവിനെ സംസാരിയ്‌ക്കാന്‍ അനുവദിയ്‌ക്കുന്നില്ലെന്ന്‌ ചൂണ്ടിക്കാട്ടി പ്രതിപക്ഷവും ബഹളമാരംഭിച്ചതോട സഭ പ്രക്ഷുബ്ധമായി. തുടര്‍ന്ന് പ്രതിപക്ഷം മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ടു.

ഭീകരാക്രമണം തടയുന്നതില്‍ പരാജയപ്പെട്ട കേന്ദ്ര പ്രതിരോധ മന്ത്രി എ.കെ ആന്റണിയുടെ രാജിയാവശ്യപ്പെട്ടാണ്‌ ഭരണപക്ഷം ഇതിനെ പ്രതിരോധിച്ചത്‌. ഇതോടെ സഭാ നടപടികള്‍ പൂര്‍ത്തിയാക്കി നിയമസഭ പിരിയുകയാണെന്ന്‌ സ്‌പീക്കര്‍ അറിയിക്കുകയായിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+