Get Updates
Get notified of breaking news, exclusive insights, and must-see stories!

വിവാദ പ്രസ്‌താവന: അച്യുതാനന്ദന്‍ ഖേദം പ്രകടിപ്പിച്ചു

തിരുവനന്തപുരം: മേജര്‍ സന്ദീപ്‌ ഉണ്ണികൃഷ്‌ണന്റെ വീട്‌ സന്ദര്‍ശിച്ചതിനെത്തുടര്‍ന്നുണ്ടായ സംഭവവികാസങ്ങളില്‍ മുഖ്യമന്ത്രി വിഎസ്‌ അച്യുതാനന്ദന്‍ ഖേദം പ്രകടിപ്പിച്ചു.

ഞാന്‍ നടത്തിയ പരാമര്‍ശവുമായി ബന്ധപ്പെട്ട്‌ സന്ദീപിന്റെ കുടുംബാംഗങ്ങള്‍ക്കും മറ്റുള്ളവര്‍ക്കുമുണ്ടായ വിഷമത്തില്‍ ഞാന്‍ അതീവമായി ദുഖിയ്‌ക്കുകയും ഖേദം പ്രകടിപ്പിക്കുകയും ചെയ്യുന്നു എന്നാണ്‌ മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞത്‌.

ബുധനാഴ്‌ച രാവിലെ സഭയില്‍ വിഎസ്‌ നടത്തിയ വിശദീകരണത്തെത്തുടര്‍ന്നുണ്ടായ ബഹളം കാരണം സഭ പിരിച്ചുവിട്ടിരുന്നു. ഇതിന്‌ ശേഷം നടത്തിയവാര്‍ത്താസമ്മേളനത്തിലാണ്‌ സന്ദീപിന്റെ കുടുംബത്തോട്‌ ഖേദം പ്രകടിപ്പിക്കുന്നതായി മുഖ്യമന്ത്രി അറിയിച്ചത്‌.

ഉമ്മന്‍ചാണ്ടിയും കൂട്ടരും മനപ്പൂര്‍വ്വം തെറ്റിദ്ധരിപ്പിക്കാന്‍ ശ്രമിക്കുകയാണ്‌. ഞാന്‍ നടത്തിയ പരാമര്‍ശവുമായി ബന്ധപ്പെട്ട്‌ സന്ദീപിന്റെ കുടുംബാംഗങ്ങള്‍ക്കും മറ്റുള്ളവര്‍ക്കും ഉണ്ടായ വിഷമത്തില്‍ ഖേദം പ്രകടിപ്പിക്കുന്നുവെന്ന ഭാഗം മറച്ചുവച്ച്‌ അങ്ങനെ പറഞ്ഞില്ല എന്ന പ്രചാര വേലയാണ്‌ പ്രതിപക്ഷനേതാവ്‌ നടത്തുന്നത്‌.

അത്‌ വസ്‌തുതയ്‌ക്ക്‌ വിരുദ്ധമാണെന്നത്‌ കൊണ്ട്‌ വ്യക്തതയ്‌ക്ക്‌ വേണ്ടിയാണ്‌ ഇപ്പോള്‍ ഇക്കാര്യം വ്യക്തമാക്കുന്നതെന്നും മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+