വിഎസിന്റെ രാജിയ്‌ക്കായി മുറവിളി

ദേശീയമാധ്യമങ്ങള്‍ വന്‍ പ്രധാന്യത്തോടെ റിപ്പോര്‍ട്ട് ചെയ്‌ത അച്യുതാനന്ദന്റെ പ്രസ്‌താവന ഏറ്റെടുത്ത പ്രതിപക്ഷ സംഘടനകള്‍ മുഖ്യമന്ത്രി രാജിവെയ്‌ക്കണമെന്ന് ആവശ്യപ്പെട്ടു. വിഎസ് മുഖ്യമന്ത്രി പദം രാജിവെച്ച് സാക്ഷര കേരളത്തിന്റെ ആത്മാഭിമാനം നിലനിര്‍ത്തണമെന്ന് കേരള കോണ്‍ഗ്രസ് (എം) നേതാവ് കെ.എം മാണി ആവശ്യപ്പെട്ടു.
ലോകത്തിന് മുന്നില്‍ കേരളത്തിനെ നാണം കെടുത്തിയ വിഎസിന് മുഖ്യമന്ത്രി പദവിയില്‍ തുടരാന്‍ ധാര്‍മിക അവകാശമില്ലെന്ന് മുസ്ലീം ലീഗ് സംസ്ഥാന സംസ്ഥാന ജനറല്‍ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി അഭിപ്രായപ്പെട്ടു. കോണ്‍ഗ്രസ് നേതാവ് വിഎം സുധീരനും മുഖ്യമന്ത്രിയെ രൂക്ഷമായി വിമര്‍ശിച്ചു. വിവാദ പരാമര്‍ശം രക്തസാക്ഷിത്വം വരിച്ച രാജ്യസ്‌നേഹികളോടുമുള്ള അനാദരവാണെന്ന് അദ്ദേഹം പറഞ്ഞു.
മുഖ്യമന്ത്രിയുടെ പ്രസ്‌താവന ക്രൂരവും നിന്ദ്യവും ആണെന്നായിരുന്നു ബിജെപി ദേശീയ കൗണ്‍സില്‍ അംഗം പി.എസ് ശ്രീധരന്‍ പിള്ളയുടെ പ്രതികരണം. വിഎസ് രാജിവെയ്‌ക്കും വരെ പ്രക്ഷോഭം സംഘടിപ്പിയ്‌ക്കുമെന്ന് യൂത്ത് കോണ്‍ഗ്രസ് പ്രസിഡന്റ് ടി. സിദ്ദിഖ് പ്രഖ്യാപിച്ചു. വിഎസിന്റെ പ്രസ്‌താവന നിയമസഭയ്‌ക്കുള്ളില്‍ രാഷ്ട്രീയ ആയുധമാക്കാന്‍ തന്നെയാണ് പ്രതിപക്ഷത്തിന്റെ തീരുമാനം.












Click it and Unblock the Notifications