ഭീകകരരെ കൈമാറില്ല : പാക്കിസ്‌താന്‍
ഇസ്ലാമാബാദ്: മുംബൈ ഭീകരാക്രമണവുമായി ബന്ധമുണ്ടെന്ന് സംശയിക്കപ്പെടുന്ന 20 ഭീകരരെ കൈമാറണമെന്ന ഇന്ത്യയുടെ ആവശ്യം പാകിസ്‌താന്‍ നിരാകരിച്ചു. ഇത് സംബന്ധിച്ച് വ്യക്തമായ തെളിവുകള്‍ നല്‌കാന്‍ ഇന്ത്യയ്‌ക്കായിട്ടില്ലെന്ന് പാക് ഭരണകൂടം ആവര്‍ത്തിച്ചു.
സിഎന്‍എന്‍ ചാനലിലെ ലാറികിംഗ് ഷോയില്‍ പങ്കെടുക്കുവെയാണ് പാകിസ്‌താന്‍ പ്രസിഡന്റ് ആസിഫ് അലി സര്‍ദാരി ഇക്കാര്യം വ്യക്തമാക്കിയത്. വ്യക്തമായ തെളിവുകളുണ്ടെങ്കില്‍ അത് ഇന്ത്യ പാക്കിസ്‌താന് കൈമാറട്ടെയെന്നും പാകിസ്‌താന്‍ കോടതിയില്‍ അവരെ വിചാരണ ചെയ്യുമെന്നും സര്‍ദാരി അറിയിച്ചു.
1993ലെ മുംബൈ സ്‌ഫോടനക്കേസിലെ മുഖ്യപ്രതിയും അധോലോക തലവനുമായ ദാവൂദ് ഇബ്രാഹിം, ലക്ഷ്‌ക്കറെ ഇ തൊയ്‌ബ തലവന്‍ ഹാഫിസ് മുഹമ്മദ് സയീദ്, ജയ്‌ഷെ മുഹമ്മദ് തലവന്‍ മസൂദ് അസ്‌ഹര്‍ തുടങ്ങിയവരെ വിട്ടു തരാനായിരുന്നു ഇന്ത്യ ആവശ്യപ്പെട്ടത്.
പാകിസ്‌താനെതിരെ സൈനിക നടപടിയ്‌ക്ക് തത്‌കാലം ആലോചനയില്ലെന്നറിയിച്ച വിദേശകാര്യ ന്ത്രി പ്രണബ് മുഖര്‍ജി ഇന്ത്യയുടെ ആവശ്യത്തോട് പാക് എങ്ങനെ പ്രതികരിയ്‌ക്കുമെന്നതിനനുസരിച്ചാകും തുടര്‍ നടപടികളെന്ന് വ്യക്തമാക്കിയിരുന്നു.












Click it and Unblock the Notifications