വന്‍നഗരങ്ങളില്‍ ഭീകരാക്രമണ സാധ്യതയെന്ന് റിപ്പോര്‍ട്ട്
വാഷിങ്‌ടണ്‍: ലോകത്താകമാനമുള്ള വന്‍ നഗരങ്ങളില്‍ ഭീകരാക്രമണം നടക്കാന്‍ സാധ്യതയുണ്ടെന്ന് റിപ്പോര്‍ട്ട്. അമേരിക്കന്‍ കോണ്‍ഗ്രസിന്റെ ദൗത്യസംഘം തയ്യാറാക്കിയ കരട് റിപ്പോര്‍ട്ടിലെ ഈ വിവരം വാഷിങ്‌ടണ്‍ പോസ്‌റ്റ് പത്രമാണ് പുറത്തുവിട്ടത്.
വന്‍ നാശംവിതയ്‌ക്കാന്‍ ശേഷിയുള്ള ആയുധങ്ങളുപയോഗിച്ചായിരിക്കും ആക്രമണം നടക്കുകയെന്നും 2013 അവസാനത്തോടെ ജൈവായുധംവരെ ഉപയോഗിച്ചുള്ള ഭീകരാക്രമണത്തിന് സാധ്യതയുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. വികസ്വര രാഷ്ട്രങ്ങളില്‍ വ്യാപിക്കുന്ന ആണവ അവബോധം, ആണവ കള്ളക്കടത്തുസംഘങ്ങള്‍ തുടങ്ങിയവയെക്കുറിച്ചും സമിതി മുന്നറിയിപ്പ് നല്‍കുന്നുണ്ട്.
ഭീകരസംഘടനകള്‍ സജീവമായ പാകിസ്‌താന്റെ കാര്യം റിപ്പോര്‍ട്ടില്‍ പ്രത്യേകമായി ചൂണ്ടിക്കാണിച്ചിട്ടുണ്ട്. പാകിസ്‌താന്റെ ഭരണസ്ഥിരതയില്ലാത്ത ചരിത്രവും ആണവശേഷിയും സമിതി ആശങ്കയോടെയാണ് വീക്ഷിക്കുന്നത്. അമേരിക്കയുടെ സുരക്ഷിതത്വത്തിന്റെ അതിരുകള്‍ വളരുകയല്ല ചുരുങ്ങുകയാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
മുന്‍ സെനറ്റര്‍ ബോബ് ഗ്രഹാം ആണ് സമിതിയുടെ അധ്യക്ഷന്‍. ഇറാനോടും ഇത്തരകൊറിയയോടും നിയുക്ത അമേരിക്കന്‍ പ്രസിഡന്റ് ബരാക് ഒബാമ കടുത്ത നിലപാട് സ്വീകരിക്കണമെന്നും സമിതി റിപ്പോര്‍ട്ടില്‍ ആവശ്യപ്പെടുന്നുണ്ട്.












Click it and Unblock the Notifications