Get Updates
Get notified of breaking news, exclusive insights, and must-see stories!

ദേശ്‌മുഖിന്റെ രാജി സ്വീകരിച്ചു; പകരക്കാരന്‍ ഉടന്‍

ദില്ലി: മുംബൈ സ്‌ഫോടനത്തിന്‌ പിന്നാലെ വിവാദ ചെയ്‌തികളിലൂടെ സ്വയം ശവക്കുഴി തോണ്ടിയ മഹാരാഷ്ട മുഖ്യമന്ത്രി വിലാസ്‌ റാവു ദേശ്‌മുഖിന്റെ രാജി കോണ്‍ഗ്രസ്‌ നേതൃത്വം സ്വീകരിച്ചു.

രണ്ട്‌ തവണ മുഖ്യമന്ത്രി പദവിയില്‍ അവരോധിച്ചതിന്‌ കോണ്‍ഗ്രസ്‌ അധ്യക്ഷ സോണിയാ ഗാന്ധിയെ നന്ദി അറിയിക്കുന്നതായി വാര്‍ത്താ സമ്മേളനത്തില്‍ ദേശ്‌മുഖ്‌ പറഞ്ഞു. മുംബൈ ആക്രമണത്തിന്റെ ധാര്‍മ്മിക ഉത്തരവാദിത്വം ഏറ്റെടുത്താണ്‌ താന്‍ രാജിവെയ്‌ക്കുന്നതെന്ന്‌ പറയാനും ദേശ്‌മുഖ്‌ മറന്നില്ല. രാജിക്കത്ത് ഗവര്‍ണര്‍ക്ക് കൈമാറിയിട്ടുണ്ട്.

വ്യാഴാഴ്‌ച മുംബൈയിലെത്തുന്ന കേന്ദ്ര നിരീഷകരുടെ സാന്നിധ്യത്തില്‍ കോണ്‍ഗ്രസ്‌ നിയമസഭാകക്ഷി പുതിയ മുഖ്യമന്ത്രിയെ തിരഞ്ഞെടുക്കും. വ്യവസായ മന്ത്രി അശോക്‌ ചവാന്‍, കേന്ദ്ര മന്ത്രി സുശീല്‍ കുമാര്‍ ഷിന്‍ഡെ എന്നിവരില്‍ ആരെങ്കിലും മുഖ്യമന്ത്രിയാകുമെന്നാണ്‌ കരുതപ്പെടുന്നത്‌.

ദേശ്‌മുഖിന്റെ പിന്‍ഗാമിയെ തീരുമാനിയ്‌ക്കാത്തത്‌ സംസ്ഥാനത്തെ കോണ്‍ഗ്രസ്‌-എന്‍സിപി ചര്‍ച്ചകളെയും ബാധിച്ചിട്ടുണ്ട്‌.

മുബൈ ആക്രമണത്തില്‍ തകര്‍ന്ന താജ്‌ ഹോട്ടല്‍ ബോളിവുഡ്‌ സംവിധായകന്‍ രാം ഗോപാല്‍ വര്‍മ്മയുമൊത്ത്‌ സന്ദര്‍ശിച്ചതാണ്‌ വിലാസ്‌ റാവുവിന്റെ പതനത്തിന്‌ വഴി തെളിച്ചത്‌.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+