Get Updates
Get notified of breaking news, exclusive insights, and must-see stories!

45കാരിയുടെ ഉദരത്തില്‍ 37.5 കിലോ ഭാരമുള്ള മുഴ

Doctors Remove Record 37.5 Kg Tumor
മംഗലാപുരം: നാല്‍പ്പത്തിയഞ്ചുകാരിയുടെ ഉദരത്തില്‍ നിന്നും 37.5 കിലോഗ്രാം ഭാരമുള്ള മുഴ നീക്കം ചെയ്‌തു.

മംഗലാപുരം യൂണിറ്റി ആശുപത്രിയില്‍ ഡോക്ടര്‍ ജലാലുദ്ദീന്‍ അക്‌ബറിന്റെ നേതൃത്വത്തിലുള്ള ആറംഗസംഘമാണ്‌ ശസ്‌ത്രക്രിയയിലൂടെ മുഴ പുറത്തെടുത്തത്‌. ശസ്‌ത്രക്രിയപൂര്‍ത്തിയാക്കാന്‍ ഏഴുമണിക്കൂര്‍ എടുത്തുവെന്ന്‌ ഡോക്ടര്‍മാര്‍ അറിയിച്ചു.

സ്‌ത്രീയുടെ ആരോഗ്യാവസ്ഥ തൃപ്‌തികരമാണെന്നും രണ്ടാഴ്‌ചയ്‌ക്കുള്ളില്‍ അവര്‍ക്ക്‌ ആശുപത്രി വിടാമെന്നും ശസ്‌ത്രക്രിയയ്‌ക്കുശേഷം ബുധനാഴ്‌ച മംഗലാപുരത്ത്‌ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ ഡോക്ടര്‍മാര്‍ പറഞ്ഞു.

നിരന്തരമായ വയറുവേദന അനുഭവപ്പെട്ടതിനെത്തുടര്‍ന്നാണ്‌ ഇവര്‍ ചികിത്സ തേടിയത്‌. സാധാരണ നിലയില്‍ ഉദരത്തില്‍ ഉണ്ടാകുന്ന ഇത്തരം മുഴകള്‍ പതിനഞ്ച്‌ മുതല്‍ 20 കിലോഗ്രാംവരെ വളരാറുണ്ട്‌.

എന്നാല്‍ 37 കിലോവരെ വളര്‍ന്നത്‌ അപൂര്‍വ്വമാണെന്ന്‌ ഡോക്ടര്‍മാര്‍ പറഞ്ഞു. ഒരു പക്ഷേ ലോകത്തില്‍ ഇതാദ്യമായിരിക്കാം ഇത്രയും വലിയ ഒരു മുഴ നീക്കം ചെയ്യുന്നതെന്നും ഡോക്ടര്‍മാര്‍ പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+