പീഡനം: വണ്ടിയില്‍ നിന്നു ചാടിയ സ്‌ത്രീയുടെ കൈ അറ്റു
ഭുവനേശ്വര്‍: പീഡനശ്രമത്തില്‍ നിന്നും രക്ഷപ്പെടാന്‍ തീവണ്ടിയില്‍ നിന്നും ചാടിയ യുവതിയുടെ കൈ അറ്റു.
ഷാലിമാര്‍-ആദ്ര സൂപ്പര്‍ ഫാസ്റ്റ് തീവണ്ടിയില്‍ വച്ചാണ് സ്‌മൃതി രേഖാ പാട്ടീല്‍ എന്ന ഇരുപത്തിനാലുകാരിയെ മദ്യലഹരിയിലായിരുന്നു ഒരു സഹയാത്രികന്‍ പീഡിപ്പിക്കാന്‍ ശ്രമിച്ചത്.
ഇയാളില്‍ നിന്നും രക്ഷപ്പെടാന്‍ മറ്റുവഴികള്‍ കാണാഞ്ഞ് യുവതി വണ്ടിയ്‌ക്കു പുറത്തേയ്‌ക്ക് ചാടുകയായിരുന്നു. ചാടുന്നതിനിടെ ഇടതുകൈ വണ്ടിക്കടിയില്‍പ്പെട്ട് മുട്ടിന് മുകളില്‍ നിന്നും മുറിഞ്ഞ് പോവുകയായിരുന്നു. കാലുകള്‍ക്ക് ഒടിവ് സംഭവിച്ചിട്ടുണ്ട്.
ഒരു മാസം മുമ്പാണ് സംഭവം നടന്നതെങ്കിലും ഇപ്പോള്‍ മാത്രമാണ് സംഭവം പുറംലോകമറിഞ്ഞത്. കുറ്റവാളിയെ പിടികൂടാന്‍ ഇതുവരെ റയില്‍വേ പൊലീസിന് കഴിഞ്ഞിട്ടില്ല. റിസര്‍ച്ച് അസിസ്റ്റന്റായി പ്രവര്‍ത്തിക്കുകയായിരുന്ന സ്‌മൃതി ഇപ്പോഴും ആശുപത്രിയിലാണ്.












Click it and Unblock the Notifications