പ്രഭുദേവയുടെ മകന്‍ മരിച്ചു
ചെന്നൈ: പ്രശസ്‌ത തമിഴ് നടനും സംവിധായകനുമായ പ്രഭുദേവയുടെ മൂത്ത മകന്‍ മരിച്ചു. ചെന്നൈയിലെ വസതിയില്‍ വ്യാഴാഴ്‌ച രാവിലെയാണ് പതിമൂന്നുകാരനായ വിശാല്‍ മരിച്ചത്.
തലച്ചോറില്‍ കാന്‍സര്‍ ബാധയെത്തുടര്‍ന്ന് വിശാല്‍ ഏറെ നാളായി ചികിത്സയിലായിരുന്നു. മരണവാര്‍ത്തയറിഞ്ഞ് വിജയ്, പ്രകാശ് രാജ്, നയന്‍താര, തുടങ്ങി ചലച്ചിത്രലോകത്തെ ഒട്ടേറെ പ്രമുഖര്‍ ആള്‍വാര്‍പേട്ടിലുള്ള വീട്ടില്‍എത്തിയിട്ടുണ്ട്.
കഴിഞ്ഞ ഏതാനും ദിവസങ്ങളായി തിരക്കുകളില്‍ നിന്നൊഴിഞ്ഞ് പ്രഭുദേവ സദാസമയവും മകനോടൊപ്പമുണ്ടായിരുന്നു. ഏറ്റവും നല്ല ചികിത്സയാണ് വിശാലിന് നല്‍കിയതെങ്കിലും ജീവന്‍ രക്ഷിക്കാന്‍ ഇതുകൊണ്ട് കഴിഞ്ഞില്ല.'
വിശാലിന്റെ സംസ്‌കാരം ബെസന്ത് നഗര്‍ ശ്‌മശാനത്തില്‍ നടക്കും. ഋഷി രാഘവേന്ദ്ര ദേവ, ആദിത്ത് ദേവ എന്നിവരാണ് പ്രഭുദേവ-ലത ദമ്പതികളുടെ മറ്റുമക്കള്‍.












Click it and Unblock the Notifications